
വാൽപ്പാറയിൽ 8 വയസുകാരനെ പുലി കടിച്ചുകൊന്നു
file image
വാൽപ്പാറ: തമിഴ്നാട്ടിലെ വാൽപ്പാറയിൽ എട്ട് വയസുകാരനെ പുലി കടിച്ചുകൊന്നു. അസം സ്വദേശികളുടെ മകൻ നൂറിൻ ഇസ്‌ലാം ആണ് മരിച്ചത്.
വാൽപ്പാറ വേവർലി എസ്റ്റേറ്റിലാണ് ആക്രമണമുണ്ടായത്. വൈകിട്ട് 6 മണിയാടെ പാടിക്ക് പുറത്തുനിന്ന കുട്ടിയെ പുലി കടിച്ചുകൊണ്ടു പോകുകയായിരുന്നു. പിന്നീട് വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
മാസങ്ങൾ മുൻപാണ് വാൽപ്പാറയിൽ ജാർഖണ്ഡ് സ്വദേശികളായ ദമ്പതികളുടെ മകളായ ആറുവയസുകാരി റോഷ്നിയെ പുലി കടിച്ചുകൊന്നത്.