
മൈസൂരു: മൂന്നാം ക്ലാസ് വിദ്യാർഥിനി ഹൃദയാഘാതം മൂലം മരിച്ചു. മൈസൂരു ചാമരാജനഗറിലെ സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ തേജസ്വിനി എന്ന എട്ടുവയസുകാരിയാണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് സ്‌കൂളില്‍ വച്ച് കുട്ടി പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. കുട്ടിയെ ഉടന്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരിശോധിച്ച ഡോക്ടർമാരാണ് മരണകാരണം ഹൃദയാഘാതമാണെന്ന് വ്യക്തമാക്കിയത്. എന്നാൽ ഇതിനുള്ള കാരണം വ്യക്തമല്ല.