8 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു; പ്രതികളുടെ പ്രായം 12, 13

പെൺകുട്ടിയുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല.
8-year-old girl gangraped and murdered by 3 school seniors in Andhra
8 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി; പ്രതികളുടെ പ്രായം 12, 13 representative image

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ നന്ദ്യാല ജില്ലയിൽ 8 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത 3 ആൺകുട്ടികൾ പിടിയിൽ. കേസിൽ 12, 13 വയസുള്ളവരാണ് പിടിയിലായതെന്നും ഇവർ കുറ്റം സമ്മതിച്ചെന്നും പൊലീസ് അറിയിച്ചു. കൃത്യത്തിനു ശേഷം ഇവർ പെൺകുട്ടിയുടെ മൃതദേഹം കനാലിൽ ഉപേക്ഷിച്ചു. എന്നാൽ പെൺകുട്ടിയുടെ മൃതദേഹം ഇതുവരെ കണ്ടെടുത്തിട്ടില്ലെന്നും മൃതദേഹത്തിനായി തിരച്ചിൽ ഊർജിതമാക്കിയെന്നും പൊലീസ് അറിയിച്ചു.

ആന്ധ്രാ തലസ്ഥാനമായ അമരാവതിയിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള മുച്ചുമാരിയിലാണ് സംഭവം. ഞായറാഴ്ച വൈകീട്ടു മുതൽ മുച്ചുമാരി പാർക്കിൽ കളിക്കുകയായിരുന്ന കുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് പിതാവ് ലോക്കൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് തിരച്ചിൽ ആരംഭിച്ച് പ്രദേശവാസികളെ ചോദ്യം ചെയ്തെങ്കിലും കണ്ടെത്താനായില്ല. പിന്നീട് സ്നിഫർ ഡോഗ് മൂന്ന് ആൺകുട്ടികളുടെ അടുത്തെക്ക് പൊലീസിനെ നയിച്ചു. അവരിൽ രണ്ടുപേർ 6-ാം ക്ലാസ് വിദ്യാർത്ഥികളും ഒരാൾ 7-ാം ക്ലാസ് വിദ്യാർഥിയുമാണ്. മൂവരും പെൺകുട്ടി പഠിക്കുന്ന അതേ സ്കൂളിലെ വിദ്യാർഥികളാണ്. പിന്നീട് ചോദ്യം ചെയ്യലിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി സമ്മതിക്കുകയായിരുന്നു.

sniffer dog led the police to the boys who have admitted to the crime
sniffer dog led the police to the boys who have admitted to the crime

പെൺകുട്ടി പാർക്കിൽ കളിക്കുന്നത് കണ്ട് കൂട്ടുകൂടുകയും തുടർന്ന് മുച്ചുമാരി അണക്കെട്ടിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി മാറിമാറി ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. പീഡന വിവരം പെൺകുട്ടി മാതാപിതാക്കളോട് പറഞ്ഞാൽ പ്രശ്‌നമുണ്ടാകുമോയെന്ന ആശങ്കയിൽ കുഞ്ഞിനെ കൊലപ്പെടുത്തി മൃതദേഹം സമീപത്തെ കനാലിൽ തള്ളിയതായും ആൺകുട്ടികൾ പൊലീസിനോട് പറഞ്ഞു. എന്നാൽ, പെൺകുട്ടിയുടെ മൃതദേഹം ഇതുവരെ കണ്ടെത്താനാകാത്തതിനാൽ ഇത് മിസ്സിംഗ് കേസായി തുടരുകയാണെന്ന് മുച്ചുമാരി പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ജയശേഖർ പറഞ്ഞു.

Trending

No stories found.

Latest News

No stories found.