'ക്രൂ സുരക്ഷാ മാനദണ്ഡ ലംഘനം'; എയർഇന്ത്യയ്ക്ക് 80 ലക്ഷം രൂപ പിഴ

ജനുവരിയിൽ എയർ ഇന്ത്യയുടെ സ്‌പോട്ട് ഓഡിറ്റ് നടത്തിയതിനു ശേഷമാണ് നിയമലംഘനങ്ങൾ പുറത്തുവന്നത്
air india
air indiafile image
Updated on

ന്യൂഡൽഹി: ഫ്ലൈറ്റ് ഡ്യൂട്ടി സമയക്രമങ്ങളും ഫ്ലൈറ്റ് ക്രൂവിന്‍റെ മാനേജ്മെന്‍റ് സിസ്‌റ്റവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളും ലംഘിച്ചുവെന്ന് കാട്ടി എയർ ഇന്ത്യയ്ക്ക് 80 ലക്ഷം രൂപ പിഴ ചുമത്തി. ഡയറക്‌ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ആണ് പിഴ ചുമത്തിയത്. ജനുവരിയിൽ എയർ ഇന്ത്യയുടെ സ്‌പോട്ട് ഓഡിറ്റ് നടത്തിയതിനു ശേഷമാണ് നിയമലംഘനങ്ങൾ പുറത്തുവന്നത്.

റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ എയർ ഇന്ത്യ ലിമിറ്റഡ് 60 വയസിനു മുകളിലുള്ള വിമാന ജീവനക്കാരുമായി ചില സന്ദർഭങ്ങളിൽ ഒരുമിച്ച് പറക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് വ്യോമയാന നിയമങ്ങളുടെ ലംഘനമാണെന്ന് അധികൃതർ വ്യക്തമാക്കുന്നു. ഫ്ലൈറ്റ് ക്യൂവിന് മതിയായ വിശ്രനം അനുവദിച്ചില്ല, തെറ്റായ രേഖപ്പെടുത്തിയ പരിശീലന രേഖകൾ, ഓവർലാപ്പിംഗ് ഡ്യൂട്ടി മുതലായവയും ഓഡിറ്റിനിടെ കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു.

സംഭവുമായി ബന്ധപ്പെട്ട് എയർ ഇന്ത്യക്ക് ഈ മാസം ആദ്യം കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ നോട്ടീസിൻമേൽ എയർ ഇന്ത്യ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും 80 ലക്ഷം രൂപ പിഴയടയ്ക്കാനും ഡിജിസിഎ നിർദേശിക്കുകയുമായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com