അമിതവേഗത്തിലെത്തിയ ട്രക്കും വാനും കൂട്ടിയിടിച്ച് രാജസ്ഥാനിൽ 9 മരണം

10 പേരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്.
9 killed in Rajasthan after overspeeding truck and van collide
9 killed in Rajasthan after overspeeding truck and van collide

രാജസ്ഥാന്‍: രാജസ്ഥാനിലെ ജലവാറിൽ അമിതവേഗതയിലെത്തിയ ട്രക്ക് വിവാഹ സംഘം സഞ്ചരിച്ച വാനുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 9 മരണം. ജാൽവാറിലെ എക്‌ലര ഗ്രാമത്തിൽ ഞായറാഴ്ച പുലർച്ചെ 2.45 ഓടെയായിരുന്നു അപകടം.

മധ്യപ്രദേശിലെ ഖിൽചിപൂരിൽ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന 10 പേരടങ്ങുന്ന സംഘം ട്രക്ക് വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. 3 പേർ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു, 6 പേർ ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചു. പരിക്കേറ്റ മറ്റൊരാൾ ചികിത്സയിലാണ്. ഇയാളുടെ നില അതീവ ഗുരുതരമാണ്.

കൊല്ലപ്പെട്ടവരെല്ലാം 18 നും 30 നും ഇടയിൽ പ്രായമുള്ളവരാണെന്നും പൊലീസ് ഓഫീസർ ചിരഞ്ജി ലാൽ മീണ പറഞ്ഞു.

അപകടത്തിന് ശേഷം ട്രക്ക് ഡ്രൈവർ ഓടി രക്ഷപ്പെട്ടെങ്കിലും പിന്നീട് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ട്രക്കിന്‍റെ അമിത വേഗമാണ് അപകട കാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. ഇയാളുടെ ട്രക്ക് പൊലീസ് പിടിച്ചെടുത്തെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com