അമ്മ ബസ് സ്റ്റാൻഡിലിരുന്ന് ഉറങ്ങി; ഒഡീശയിൽ പിഞ്ചു കുഞ്ഞിനെ തട്ടിക്കൊണ്ടു പോയി

പ്രദേശത്തെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളിൽ നിന്ന് കുട്ടിയെ ഒരു സ്ത്രീ എടുത്തു കൊണ്ടു പോകുന്നതായി കണ്ടെത്തിയിരുന്നു
Baby - Representative Image
Baby - Representative Image

ബർഹാംപുർ: ഒഡീശയിലെ ബസ് സ്റ്റാൻഡിൽ നിന്ന് 9 മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ തട്ടിക്കൊണ്ടു പോയതായി പരാതി. ഖല്ലിക്കോട്ട് നഗരത്തിലാണ് സംഭവം. ഭർത്താവുമായുള്ള വഴക്കിനെത്തുടർന്ന് പിഞ്ചു കുഞ്ഞുമായി വീടു വിട്ടിറങ്ങിയ യുവതി രണ്ടു ദിവസമായി ബസ് സ്റ്റാൻഡിലാണ് അന്തിയുറങ്ങിയിരുന്നത്. ബുധനാഴ്ച രാവിലെ ഉണർന്നപ്പോൾ കുഞ്ഞിനെ കാണാതായതാണ് പരാതി.

അമ്മ പരാതി നൽകിയതിനെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കുഞ്ഞിനെ കണ്ടെത്തി. 45 വയസ്സുള്ള സ്ത്രീയെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

പ്രദേശത്തെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളിൽ നിന്ന് കുട്ടിയെ ഒരു സ്ത്രീ എടുത്തു കൊണ്ടു പോകുന്നതായി കണ്ടെത്തിയിരുന്നു. കുഞ്ഞിനെ അമ്മയ്ക്ക് കൈമാറി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com