
പ്രാചി കുമാവത്ത്
ജയ്പുർ: രാജസ്ഥാനിൽ നാലാം ക്ലാസുകാരി സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു. 9 വയസുള്ള പ്രാചി കുമാവത്ത് ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ച ഭക്ഷണ സമയത്ത് കുട്ടി കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും കുട്ടിക്ക് ഹൃദയാഘാതത്തിന് സമാനമായ ലക്ഷണങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് സിക്കാറിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചെറിയ ജലദോഷം ഉണ്ടായതൊഴിച്ച് കുട്ടിക്ക് മറ്റ് ദേഹാസ്വാസ്ഥ്യം ഒന്നുമുണ്ടായിരുന്നില്ലെന്ന് കുടുംബം പറയുന്നു. കുട്ടിക്ക് ഹൃദ്രോഗങ്ങൾ കണ്ടെത്തിയിരുന്നുമില്ല. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നതിന് വീട്ടുകാർ അനുവദിച്ചില്ല. അതുകൊണ്ടു തന്നെ യഥാർഥ മരണകാരണം വ്യക്തമല്ല.