

'സ്നേഹവും വിശ്വാസവുമില്ലാതെ ജീവിക്കുന്നത് എന്തിനാണ്?'; പാൻ മസാല വ്യവസായിയുടെ മരുമകൾ മരിച്ച നിലയിൽ
ന്യൂഡൽഹി: പാൻ മസാല വ്യവസായി കമൽ കിഷോർ ചൗരസ്യയുടെ മരുമകൾ ആത്മഹത്യ ചെയ്ത നിലയിൽ. കമൽ കിഷോറിന്‍റെ മകൻ ഹർപീതിന്‍റെ ഭാര്യ ദീപ്തി ചാരസ്യ(40) ആണ് ഡൽഹിയിലെ കുടുംബ വീട്ടിൽ തൂങ്ങി മരിച്ചത്. കമല പ്രസാദ്, രാജശ്രീ തുടങ്ങിയ ബ്രാൻഡുകളുടെ ഉടമയാണ് കമൽ കിഷോർ.
ഇന്നലെ ഉച്ചയോടെയാണ് സൗത്ത് ഡൽഹിയിലെ വസന്ദ വിഹാറിലെ വീട്ടിൽ മരിച്ച നിലയിൽ ദീപ്തിയെ കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പും മുറിയിൽ നിന്ന് കണ്ടെത്തി. ദാമ്പത്യത്തിൽ സ്നേഹവും വിശ്വാസവുമില്ലെങ്കിൽ ജീവിച്ചിരുന്നിട്ട് എന്ത് കാര്യം? എന്നാണ് ദീപിതി കുറിച്ചിരിക്കുന്നത്. എന്നാൽ ആരുടേയും പേര് ആത്മഹത്യ കുറിപ്പിൽ എടുത്തു പറഞ്ഞിട്ടില്ല.
ദാമ്പത്യത്തിലെ പ്രശ്നങ്ങളാകാം മരണത്തിലേക്ക് നയിച്ചത് എന്നാണ് പ്രഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു. 2010ലാണ് ദീപ്തിയും ഹർപീതും വിവാഹിതരാവുന്നത്. ഇവർക്ക് 14 വയസ്സുള്ള മകനുമുണ്ട്.