

അഹമ്മദാബാദിൽ പ്രധാനമന്ത്രി മോദിയും ജർമ്മൻ ചാൻസലറും ഹനുമാൻ പട്ടം പറത്തിയപ്പോൾ
social media
അഹമ്മദാബാദ്: രണ്ടു ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി ജർമൻ ചാൻസലർ ഫ്രെഡറിക് മെർസി ഇന്ത്യയിലെത്തി. ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തിലാണ് ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി ജർമൻ ചാൻസലർ വിമാനമിറങ്ങിയത്. സാമ്പത്തിക, സുരക്ഷാ മേഖലകളിൽ ഉൾപ്പടെ സഹകരണം കൂടുതൽ ആഴത്തിലാക്കാനുള്ള ഇന്ത്യ-ജർമൻ പരിശ്രമങ്ങളുടെ ഭാഗമാണിത്.
പ്രധാനമന്ത്രി മോദിയുടെ ക്ഷണപ്രകാരമാണ് രണ്ടു ദിവസത്തെ സന്ദർശനത്തിനായി മെർസി അഹമ്മദാബാദിലെത്തിയത്. സബർമതി ആശ്രമത്തിൽ സംയുക്ത സന്ദർശനം നടത്തിയ മോദിയും മെർസിയും സബർമതി നദീ തീരത്ത് നടന്ന അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റിവലിലും പങ്കെടുത്തു.