ക്ഷേത്രോത്സവത്തിനിടെ തീക്കനലിൽ വീണ 56കാരന് ദാരുണാന്ത്യം

'തീമിധി തിരുവിഴ' എന്നാണ് കനലിലൂടെ ഓടുന്ന ആചാരം അറിയപ്പെടുന്നത്.
A 56-year-old man died tragically after falling into burning embers during a temple festival

ക്ഷേത്രോത്സവത്തിനിടെ തീക്കനലിൽ വീണ 56കാരന് ദാരുണാന്ത്യം

Updated on

രാമനാഥപുരം: തമിഴ്നാട്ടിൽ ക്ഷേത്രോത്സവത്തിനിടെ തീക്കനലിൽ വീണ 56കാരന് ദാരുണാന്ത്യം. രാമനാഥപുരം ജില്ലയിലെ കുയവൻകുടിയിലെ സുബ്ബയ്യ ക്ഷേത്രോത്സവത്തിലെ അഗ്നിയോട്ട ചടങ്ങിനിടെയാണ് സംഭവം. വലന്തരവൈ സ്വദേശിയായ കേശവനാണ് ഗുരുതരമായി പൊളളലേറ്റ് മരിച്ചത്.

'തീമിധി തിരുവിഴ' എന്നാണ് കനലിലൂടെ ഓടുന്ന ആചാരം അറിയപ്പെടുന്നത്. നിരവധി ഭക്തർ ഇത്തരത്തിൽ കനലിന് മുകളിലൂടെ ഓടിയിരുന്നു.

എന്നാൽ കേശവൻ ഓടുന്നതിനിടെ കാലിടറി തീക്കനലിലേക്ക് വീഴുകയായിരുന്നു. കൈകള്‍ കുത്തിയെങ്കിലും കേശവന്‍റെ മുഖവും കനലിലേക്ക് കുത്തിവീണിരുന്നു.

രക്ഷാപ്രവർത്തകർ ഓടിയെത്തി നിമിഷങ്ങൾക്കുള്ളിൽ കേശവനെ പുറത്തെടുത്തെങ്കിലും ഗുരുതരമായി പൊള്ളലേറ്റിരുന്നു. തുടർന്ന് രാമനാഥപുരം ജില്ലാ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com