പാർലമെന്‍റ് മന്ദിരത്തിന് മുന്നിൽ ആത്മഹത‍്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

ഉത്തർപ്രദേശ് സ്വദേശി ജിതേന്ദ്രയാണ് (26) മരിച്ചത്
A young man who attempted suicide in front of the Parliament building has died.
പാർലമെന്‍റ് മന്ദിരത്തിന് മുന്നിൽ ആത്മഹത‍്യക്ക് ശ്രമിച്ച യുവാവ് മരിച്ചു
Updated on

ന‍്യൂഡൽഹി: പാർലമെന്‍റ് മന്ദിരത്തിന് മുന്നിൽ തീകൊളുത്തി ആത്മഹത‍്യ ചെയ്യാൻ ശ്രമിച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. ഉത്തർപ്രദേശ് സ്വദേശി ജിതേന്ദ്രയാണ് (26) മരിച്ചത്. ബുധനാഴ്ച വൈകിട്ട് മൂന്നരയേടെയാണ് പാർലമെന്‍റ് മന്ദിരത്തിന് മുന്നിലെ റോഡിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. ഡൽഹിയിലെ ആർഎംഎൽ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി പാർലമെന്‍റിന് മുന്നിലേക്ക് ഓടിവരുകയായിരുന്നു. സമീപത്തുണ്ടായിരുന്ന പ്രദേശവാസികളും പൊലീസും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. ഉത്തർപ്രദേശ് പൊലീസ് ജിതേന്ദ്രയ്ക്കെതിരേ ചുമത്തിയ കേസുകളിൽ അന്വേഷണം നടക്കുന്നില്ലെന്നായിരുന്നു മരണമൊഴി. 2021ൽ ബാഗ്പത്തിൽ രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിൽ ജിതേന്ദ്ര പ്രതിയാണെന്ന് പൊലീസ് സ്ഥീരികരിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com