"ആധാർ കാർഡ് പൗരത്വത്തിന്‍റെ നിർണായക തെളിവല്ല''; തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വാദം ശരിവച്ച് സുപ്രീം കോടതി

ബിഹാർ വോട്ടർ പട്ടിക പരിഷ്ക്കരണവുമായി ബന്ധപ്പെട്ടാണ് സുപ്രീം കോടതിയുടെ പരാമർശം
Aadhaar card not proof of citizenship Supreme Court agreed to EC argument

"ആധാർ കാർഡ് പൗരത്വത്തിന്‍റെ നിർണായക തെളിവല്ല''; തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വാദം ശരിവച്ച് സുപ്രീം കോടതി

Updated on

ന്യൂഡൽഹി: ആധാർ കാർഡ് പൗരത്വത്തിന്‍റെ നിർണായക തെളിവായി കണക്കാക്കാനാവില്ലെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വാദം ശരിവച്ച് സുപ്രീം കോടതി. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പു കമ്മിഷന്‍റെ നിലപാടാണ് ശരിയെന്നും ആധാർ കാർഡിൽ പരിശോധന വേണമെന്നും വാക്കാൽ കോടതി പരാമർശിച്ചു.

വിവിധ സേവനങ്ങൾക്കുള്ള തെരഞ്ഞെടുപ്പ് രേഖയാണ് ആധാർ കാർഡ്, എന്നാലത് പൗരത്വം തെളിയിക്കാനുള്ള അടിസ്ഥാന രേഖയാവില്ല. അതിനാൽ തന്നെ ഈ രേഖകളിൽ കൃത്യമായ പരിശോധന ആവശ്യമാണെന്നും കോടതി വ്യക്തമാക്കി. ബിഹാർ വോട്ടർ പട്ടിക പരിഷ്ക്കരണവുമായി ബന്ധപ്പെട്ടാണ് സുപ്രീം കോടതിയുടെ പരാമർശം. സൂക്ഷ്മ പരിഷ്ക്കരണം നിയമവിരുദ്ധമല്ലാത്ത പക്ഷം തടസം നിൽക്കാനാവില്ല. വോട്ടർ പട്ടികയിൽ നിന്നും അനധികൃതമായി ഒഴിവാക്കപ്പെട്ടാൽ കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

വോട്ടർ‌ പട്ടിക പരിഷ്ക്കരണത്തിൽ ഗുരുതരമായ ക്രമക്കേട് ഉണ്ടെന്ന് ഹർജിക്കാരനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷനെ പൗരത്വം നൽകാനുള്ള ഏജൻസിയാക്കരുതെന്നും വാദം ഉയർന്നു. കേസിൽ ബുധനാഴ്ചയും വാദം തുടരും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com