പഞ്ചാബിൽ ആം ആദ്മി പാർട്ടി സർപഞ്ചിനെ വെടിവെച്ച് കൊന്നു

അതിഥികൾക്കൊപ്പം കസേരയിൽ ഇരിക്കുകയായിരുന്ന സർപഞ്ചിനെ അവിടെയ്ക്ക് കയറി വന്ന അക്രമികൾ യാതൊരു പ്രകോപനവുമില്ലാതെ വെടിവയ്ക്കുകയായിരുന്നു
Aam Aadmi Party Sarpanch shot dead in Punjab

ജർമൽ സിങ്

Updated on

ഛത്തീസ്ഗഢ്: പഞ്ചാബിൽ ആം ആദ്മി പാർട്ടി സർപഞ്ചിനെ വെടിവെച്ച് കൊന്നു. താൻ തരൺ‌ ജില്ലയിലെ സർപഞ്ചായ ജർമൽ സിങ്ങാണ് മരിച്ചത്. അമൃത്സറിലെ ഒരു റിസോർട്ടിൽ വിവാഹ ചടങ്ങിനിടെ ഞായറാഴ്ചയായിരുന്നു ആക്രമണം.

അതിഥികൾക്കൊപ്പം കസേരയിൽ ഇരിക്കുകയായിരുന്ന സർപഞ്ചിനെ അവിടെയ്ക്ക് കയറി വന്ന അക്രമികൾ യാതൊരു പ്രകോപനവുമില്ലാതെ വെടിവയ്ക്കുകയായിരുന്നു. തലയ്ക്ക് വെടിയേറ്റ സിങ് നിലത്ത് വീണതോടെ അക്രമികൾ ഓടിരക്ഷപ്പെട്ടു. സിങ്ങിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

മുൻപും സിങ്ങിനെതിരേ കൊലപാതക ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പൊലീസ് റിസോർട്ടിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുകയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com