കെജ്‍രിവാള്‍ ന്യൂഡൽഹിയിൽ, അതിഷി കൽകാജിയിൽ; അവസാന സ്ഥാനാർഥിപ്പട്ടികയും പുറത്തിറക്കി എഎപി

38 അംഗ സ്ഥാനാർഥി പട്ടികയിൽ സൗരഭ് ഭരദ്വാജ്, ഗോപാൽ റായി, സത്യേന്ദ്ര കുമാർ ജെയ്ൻ, ദുർഗേഷ് പതക് എന്നിവരും ഇടം പിടിച്ചിട്ടുണ്ട്
aap final candidate list published at delhi assembly elections
കേജ്‍രിവാള്‍ ന്യൂഡൽഹിയിൽ, അതിഷി കൽകാജിയിൽ; അവസാന സ്ഥാനാർഥിപ്പട്ടികയും പുറത്തിറക്കി എഎപി
Updated on

ന്യൂഡൽഹി: ആംആദ്മി പാർട്ടി 2025 നിയമസഭാ തെരഞ്ഞെടുപ്പിലെ അവസാനത്തേയും നാലാമത്തേയും സ്ഥാനാർഥി പട്ടിക പുറത്തുവിട്ടു. എഎപി കണ്‍വീനറും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‍രിവാള്‍ ന്യൂഡൽഹിയിലും മുഖ്യമന്ത്രി അതിഷി കൽകാജിയിലുമാണ് മത്സരിക്കുന്നത്.

38 അംഗ സ്ഥാനാർഥി പട്ടികയിൽ സൗരഭ് ഭരദ്വാജ്, ഗോപാൽ റായി, സത്യേന്ദ്ര കുമാർ ജെയ്ൻ, ദുർഗേഷ് പതക് എന്നിവരും ഇടം പിടിച്ചിട്ടുണ്ട്. 2025 ഫെബ്രുവരിയിലാണ് തെരഞ്ഞെടുപ്പ്. 70 സീറ്റുകളിലേക്കാണ് മത്സരം.

എല്ലാ സീറ്റുകളിലും എഎപി ഇതിനോടകം സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള സാധ്യതകൾ എഎപി ആദ്യം തന്നെ തള്ളിയിരുന്നു. പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കെജ്‌രിവാൾ അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com