ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചടി; ഡല്‍ഹി മന്ത്രി പാർട്ടി അംഗത്വം രാജിവച്ചു

പാർട്ടിക്കെതിരെ അതിരൂക്ഷ വിമർശനം ഉന്നയിച്ചാണ് പാർട്ടി അംഗത്വമടക്കം രാജിവച്ചത്.
AAP Minister Raj Kumar Anand resigned
AAP Minister Raj Kumar Anand resigned

ന്യുഡല്‍ഹി: ഡല്‍ഹിയിൽ ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി. ഡല്‍ഹിയിലെ സാമൂഹിക ക്ഷേമവകുപ്പ് മന്ത്രി രാജ് കുമാര്‍ ആനന്ദ് രാജിവച്ചു. മദ്യ നയക്കേസിൽ അരവിന്ദ് കെജ്രിവാളിന് ഡൽഹി ഹൈക്കോടതിയിൽ ഇന്നലെയേറ്റ തിരിച്ചടിക്ക് പിന്നാലെയാണ് ഇന്ന് മന്ത്രിയുടെ രാജി.

പാർട്ടിക്കെതിരെ അതിരൂക്ഷ വിമർശനം ഉന്നയിച്ചാണ് പാർട്ടി അംഗത്വമടക്കം രാജിവച്ചത്. അഴിമതിക്കെതിരെ പോരാടാനുള്ള ആം ആദ്മി പാർട്ടിയുടെ ശക്തമായ സന്ദേശം കണ്ടാണ് ചേർന്നത്. എന്നാൽ ഇന്ന് പാർട്ടി അഴിമതിയുടെ നടുവിലാണ്. അതിനാലാണ് രാജിവയ്ക്കാൻ തീരുമാനിച്ചതെന്ന് ആനന്ദ് പറഞ്ഞു. രാജിവച്ചതിനു പിന്നാലെ പാര്‍ട്ടി അംഗത്വവും രാജ്കുമാര്‍ രാജിവച്ചു.

മദ്യ നയക്കേസിൽ ഇഡി നേരത്തെ ഇദ്ദേഹത്തെ ചോദ്യം ചെയ്യുകയും വീട്ടില്‍ പരിശോധനും നടത്തുകയും ചെയ്തിരുന്നു. ആംആദ്മി പാർട്ടിയുടെ അന്ത്യം തുടങ്ങിയെന്നാണ് രാജ് കുമാർ ആനന്ദിന്‍റെ രാജിയോടുള്ള ബിജെപിയുടെ പ്രതികരണം.

Trending

No stories found.

Latest News

No stories found.