

ഗുജറാത്തില്‍ എഎപി എംഎല്‍എയ്ക്ക് 7 വര്‍ഷം തടവ്
അഹമ്മദാബാദ്: ഗുജറാത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ അക്രമിച്ച കേസില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എയ്ക്കും ഭാര്യ ഉള്‍പ്പെടെ മറ്റു എട്ടു പേര്‍ക്കും ഏഴു വര്‍ഷം തടവുശിക്ഷ. നര്‍മദ ജില്ലയിലെ ദേദിയപാഡ എംഎല്‍എ ചൈതര്‍ വാസവയ്ക്കും കൂട്ടാളികള്‍ക്കുമാണ് ശിക്ഷ. ഗുജറാത്തിലെ സെന്‍ഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
2023 നവംബറിലാണ് കേസിനാസ്പദമായ സംഭവം. സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി ചെയ്തിരുന്ന കൃഷി വനംവകുപ്പ് അധികൃതര്‍ നീക്കം ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് എംഎല്‍എയുടെ വീട്ടിലേക്ക് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിളിപ്പിച്ചു. വീട്ടില്‍ വച്ച് നടന്ന വാക്കേറ്റത്തിനിടെ എംഎല്‍എയും മറ്റുള്ളവരും ചേര്‍ന്ന് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി. കൂടാതെ എംഎല്‍എ തോക്കെടുത്ത് ആകാശത്തേക്ക് വെടിവെക്കുകയും ചെയ്തു. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പരാതിയില്‍ എംഎല്‍എയ്ക്കും കൂട്ടാളികള്‍ക്കുമെതിരെ കേസെടുക്കുകയായിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമം, ആയുധനിയമം എന്നിവ പ്രകാരമാണ് കേസെടുത്തത്.