പ്രധാനമന്ത്രിയുടെ വസതി വളയാൻ അനുമതി നിഷേധിച്ച് ഡൽഹി പൊലീസ്; വൻ പ്രതിഷേധത്തിന് എഎപി

സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ രാജ്യവ്യാപക പ്രതിഷേധത്തിനാണ് എഎപിയുടെ നീക്കം
aap protest
aap protest
Updated on

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റു ചെയ്തതിനെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക് കല്യാൺ മാർഗിലുള്ള വസതി വളയാനുള്ള എഎപിയുടെ നീക്കത്തിന് തിരിച്ചടി. പ്രതിഷേധത്തിനുള്ള അനുമതി ഡൽഹി പൊലീസ് നിരീക്ഷിച്ചു. എഎപി പ്രവർത്തകരുടെ പ്രതിഷേധം നേരിടാൻ ഡൽഹി പൊലീസ് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ രാജ്യവ്യാപക പ്രതിഷേധത്തിനാണ് എഎപിയുടെ നീക്കം. മോദി ഏറ്റവുമധികം ഭയപ്പെടുന്നത് കെജ്‌രിവാളിനെയാണെന്ന മുദ്രാവാക്യം ഉയർത്തിയുള്ള പ്രൊഫൈൽ പിക്ചർ ക്യാംപെയിനും പാർട്ടി തുടക്കമിട്ടു.

പ്രതിഷേധം കനക്കുന്നതോടെ ഡൽഹിയിൽ വൻ സുരക്ഷാ ക്രമീകരണങ്ങളാണ് പൊലീസ് ഒരുക്കുന്നത്. ആം ആദ്മി പാർട്ടി പ്രവർത്തകർ സംഘടിക്കാൻ സാധ്യതയുള്ള ഇടങ്ങളിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചു. പട്ടേൽചൗക് മെട്രൊ സ്റ്റേഷനുകൾ അടച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com