യമുന നദിയുടെ 60 ശതമാനം ശുചീകരണം പൂർത്തിയായെന്ന് മന്ത്രി മഞ്ജീന്ദർ സിങ് സിർസ; തള്ളി ആം ആദ്മി

18 മാസത്തിനിടെ നദിയുടെ 60 ശതമാനം ശുചീകരിക്കാൻ സാധിക്കുമെങ്കിൽ ശേഷിക്കുന്ന 40 ശതമാനം 12 മാസംകൊണ്ട് ശുചീകരിക്കണമെന്ന് ആം ആദ്മി പാർട്ടി ഡൽ‌ഹി യൂണിറ്റ് പ്രസിഡന്‍റ് സൗരഭ് ഭരദ്വാജ് പറഞ്ഞു
AAP questions Delhi govt's '60 per cent Yamuna clean' claim

മഞ്ജീന്ദർ സിങ് സിർസ, സൗരഭ് ഭരദ്വാജ്

Updated on: 

ന‍്യൂഡൽഹി: യമുന നദിയുടെ 60 ശതമാനം ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയായെന്ന് അവകാശവാദം ഉന്നയിച്ച ഡൽഹി പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിങ് സിർസയ്ക്കെതിരേ ആം ആദ്മി പാർട്ടി.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് ഉത്തരവാദിത്വങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുന്നതിനാണ് നദി ശുചീകരണത്തിനുള്ള സമയപരിധി 2030 ആയി നിശ്ചയിച്ചിരിക്കുന്നതെന്ന് ആം ആദ്മി പാർട്ടി ഡൽ‌ഹി യൂണിറ്റ് പ്രസിഡന്‍റ് സൗരഭ് ഭരദ്വാജ് പറഞ്ഞു.

18 മാസത്തിനിടെ നദിയുടെ 60 ശതമാനം ശുചീകരിക്കാൻ സാധിക്കുമെങ്കിൽ ശേഷിക്കുന്ന 40 ശതമാനം 12 മാസംകൊണ്ട് ശുചീകരിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

യമുന നദിയുടെ 60 ശതമാനം ശുചീകരിച്ചെന്നും നദിയിലെ വെള്ളം കുടിക്കാൻ പോലും സാധിക്കുമെന്നും നദിയുടെ മാറ്റങ്ങൾ നേരിട്ട് സന്ദർശിച്ച് അറിയണമെന്നുമായിരുന്നു മന്ത്രിയുടെ പ്രസ്താവന. 2029-2030 ഓടെയോ നദി പൂർണമായും ശുചീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരേയാണ് ഇപ്പോൾ ആം ആദ്മി രംഗത്തെത്തിയിരിക്കുന്നത്.