ഉപതെരഞ്ഞെടുപ്പ്; പഞ്ചാബിൽ എഎപിക്ക് ജയം

ജനുവരിയിൽ ആം ആദ്മി പാർട്ടി എംഎൽഎ ഗുർപ്രീത് ബാസി ഗോഗി സ്വയം വെടിയേറ്റ് മരിച്ചതിനെ തുടർന്ന് പഞ്ചാബിലെ ലുധിയാന വെസ്റ്റ് സീറ്റിൽ ഒഴിവു വന്നത്
aap won panjab bypoll

ഉപതെരഞ്ഞെടുപ്പ്; പഞ്ചാബിൽ എഎപിക്ക് ജയം

Updated on

ചണ്ഡീഗഢ്: പഞ്ചാബിലെ ലുധിയാന വെസ്റ്റ് മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ആംആദ്മിക്ക് ജയം. പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ആംആദ്മിയുടെ സഞ്ജീവ് അറോറ വിജയിച്ചു. ഭരത് ഭൂഷൺ ആശുവും ജീവൻ ഗുപ്തയുമായിരുന്നു കോൺഗ്രസ്, ബിജെപി സ്ഥാനാർഥികൾ.

ജനുവരിയിൽ ആം ആദ്മി പാർട്ടി എംഎൽഎ ഗുർപ്രീത് ബാസി ഗോഗി സ്വയം വെടിയേറ്റ് മരിച്ചതിനെ തുടർന്ന് പഞ്ചാബിലെ ലുധിയാന വെസ്റ്റ് സീറ്റിൽ ഒഴിവു വന്നത്. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം പഞ്ചാബിൽ സീറ്റ് നിലനിർത്തുക എന്നത് ആംആദ്മിയുടെ അഭിമാന പ്രശ്നമായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com