"മോദിയോട് മാങ്ങ കഴിക്കുന്നത് എങ്ങനെയെന്ന് ചോദിച്ചാൽ മതി, ഇമ്രാനെ നാടുകടത്തില്ല": പരിഹസിച്ച് അഭിജീത് ദീപ്കെ

നടൻ അക്ഷയ് കുമാർ മുൻപ് ഒരു അഭിമുഖത്തിൽ മോദിയോട് മാങ്ങ കഴിക്കുന്നതിനെക്കുറിച്ച് ചോദിച്ചിരുന്നു
abhijeet deepke on imran khan

ഇമ്രാൻ ഖാൻ, അഭിജീത് ദീപ്കെ

Updated on: 

സിജെപി പ്രതിഷേധത്തിൽ പങ്കെടുത്ത ബോളിവുഡ് നടൻ ഇമ്രാൻ ഖാനോട് രാജ്യം വിടാൻ പറഞ്ഞതിനു പിന്നാലെ പരിഹാസവുമായി സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ. ഇന്ത്യയിൽ നിന്ന് നാടുകടത്തുന്നത് ഒഴിവാക്കാൻ മോദിയോട് ഒരു ചോദ്യം ചോദിച്ചാൽ മാത്രം മതി എന്നാണ് അഭിജീത് കുറിച്ചത്.

"ഇമ്രാൻ ഖാന് ഇന്ത്യയിൽ നിന്ന് നാടുകടത്തുന്നത് ഒഴിവാക്കാനാവും. അങ്ങ് എങ്ങനെയാണ് മാങ്ങ കഴിക്കുന്നത്‍?- എന്ന് മോദിയോട് ചോദിച്ചാൽ മാത്രം മതി."- എന്നാണ് അഭിജീത് ഇൻസ്റ്റഗ്രാം പോസ്റ്റായി കുറിച്ചത്. താങ്ക് മീ ലേറ്റർ ഇമ്മു- എന്ന ക്യാപ്ഷനിലാണ് പോസ്റ്റ്. നടൻ അക്ഷയ് കുമാർ മുൻപ് ഒരു അഭിമുഖത്തിൽ മോദിയോട് മാങ്ങ കഴിക്കുന്നതിനെക്കുറിച്ച് ചോദിച്ചിരുന്നു. ഇത് വലിയ ട്രോളുകൾക്ക് കാരണമായിരുന്നു. ക്യാനഡ പൗരനായിരുന്ന അക്ഷയ് കുമാറിന് പിന്നീട് ഇന്ത്യൻ പൗരത്വം ലഭിക്കുകയായിരുന്നു.

ഇത് കൂടാതെ ഇമ്രാൻ ഖാന് എതിരായ നടപടിക്കെതിരേ അഭിജീത് രൂക്ഷ വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. അമെരിക്കക്കാരിയായ മേരി മിൽബന് ബിജെപിയെ പിന്തുണച്ച് സംസാരിക്കാം പക്ഷേ ഒസിഐ കാർഡുള്ള ഇമ്രാന് ബിജെപിക്കെതിരേ ഒന്നും പറയാനാവില്ല. എന്നാണ് അഭിജീത് കുറിച്ചത്. കൂടാതെ ബോളിവുഡിന്‍റെ നിശബ്ദതയ്ക്കെതിരേയും അദ്ദേഹം വിമർശനം ഉന്നയിച്ചു. നിങ്ങളുടെ കൂടെയുള്ള ആൾക്കു വേണ്ടിയെങ്കിലും സംസാരിക്കൂ എന്നാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി അഭിജീത് കുറിച്ചത്.

logo
Metro Vaartha
www.metrovaartha.com