

അഭിജീത് ദീപ്കെ
ന്യൂഡൽഹി: യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്കും ഡോണൾഡ് ട്രംപിനും വൻ തിരിച്ചടി നേരിട്ടതിനു പിന്നാലെ ജ്ഞാനേഷ് കുമാറിനെതിരേ പരിഹാസ പോസ്റ്റുമായി സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ. ജ്ഞാനേഷ് കുമാർ ഉണ്ടായിരുന്നെങ്കിൽ ട്രംപിന് ഈ ഗതി വരില്ലായിരുന്നെന്നാണ് ദീപ്കെ പരിഹസിച്ചത്.
ഇന്ത്യയിൽ എസ്ഐആറുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷണനെതിരേയും മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിനെതിരേയും രാജ്യത്ത് പ്രതിഷേധം തുടരുകയാണ്.
തെരഞ്ഞെടുപ്പിലെ ക്രമക്കേടാണ് നരേന്ദ്രമോദി അധികാരത്തിലിരിക്കാൻ കാരണമെന്നും സിജെപി ആരോപിച്ചിരുന്നു. ഇതിനെ ബന്ധപ്പെടുത്തിയാണ് അഭിജീത് ട്രംപിനെ പരിഹസിച്ചത്.