ചൂടു കൂടി; എയർഇന്ത്യ വിമാനത്തിന് കോൽ‌ക്കത്തയിൽ അടിയന്തര ലാൻഡിങ്

വിമാനത്തിലെ എയർ കണ്ടീഷനിങ് സംവിധാനത്തിന്‍റെ തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് വിമാനം കോൽക്കത്തിയിലിറക്കിയത്
ac trouble air india tokyo delhi flight safely diverts to kolkata

ചൂടു കൂടി; എയർഇന്ത്യ വിമാനത്തിന് കോൽ‌ക്കത്തയിൽ അടിയന്തര ലാൻഡിങ്

file image

Updated on

ന്യൂഡൽഹി: ജപ്പാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള എയർഇന്ത്യ വിമാനത്തിന് കോൽ‌ക്കത്തയിൽ അടിയന്തര ലാൻഡിങ്. എയർ ഇന്ത്യയുടെ ടോക്കിയോ - ഡൽഹി ബോയിങ് 787 വിമാനമാണ് കോൽക്കത്തയിൽ അടിയന്തരമായി ഇറങ്ങിയത്.

വിമാനത്തിലെ എയർ കണ്ടീഷനിങ് സംവിധാനത്തിന്‍റെ തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് വിമാനം കോൽക്കത്തിയിലിറക്കിയത്. എസി കംപ്ലയിന്‍റ് ആയതോടെ വിമാനത്തിനുള്ളിലെ ചൂടു കൂടിയതായാണ് പ്രശ്നമായത്.

ടോക്കിയോയിൽ നിന്ന് ഉച്ചയ്ക്ക് 12.31 നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. കോൽക്കത്തയിൽ വൈകിട്ട് 3.33 ന് ഇറക്കുകയും ചെയ്തു. യാത്രക്കാർക്ക് ഡൽഹിയിലേക്ക് എത്താനുള്ള സംവിധാനമൊരുക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com