കർണാടകയിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ 5 പേർ മരിച്ചു

ശനിയാഴ്ച പുലർച്ചെ 12.30 ന് ദേശീയപാതയിൽ ചീത്താപൂരിന് സമീപമാണ് അപകടം നടന്നത്
accident in karnataka 5 death

കർണാടകയിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ 5 പേർ മരിച്ചു

Updated on

കൽബുർഗി: കർണാടകയിലെ കൽബുർഗിയിൽ ക്രൂയിസർ ജീപ്പും ലോറിയുമായി കൂട്ടിയിടിച്ച് അപകടം. ഒരു കുടുംബത്തിലെ 5 പേർ മരിച്ചു. ഇൻഗലഗി സ്വദേശികളായ പാഷ (27), മെഹബൂബ് (45), ഹുസൈനി ബുധൻ സാഹ (48), റസൂൽ (45), ഫാത്തിമ (38) എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച പുലർച്ചെ 12.30 ന് ദേശീയപാതയിൽ ചീത്താപൂരിന് സമീപമാണ് അപകടം നടന്നത്. യാദ്ഗിരിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ കണ്ട് മടങ്ങുകയായിരുന്നു അഞ്ചംഗ സംഘം. ഇവർ സഞ്ചരിച്ച ക്രൂയിസർ ജീപ്പും ഗുജറാത്തിൽ നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന ചരക്കുലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.

അപകടത്തിന് പിന്നാലെ ലോറി ഡ്രൈവർ വാഹനം ഉപേക്ഷിച്ചു രക്ഷപ്പെട്ടു. കൽബുർഗി എസ്പി എ ശ്രീനിവാസുലു അപകടസ്ഥലത്തെത്തി പരിശോധന നടത്തി. അപകടത്തിന്‍റെ യഥാർഥ കാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.

logo
Metro Vaartha
www.metrovaartha.com