സൽമാൻ ഖാന്‍റെ വീടു ആക്രമിച്ച കേസിലെ പ്രതികളിലൊരാൾ കസ്റ്റഡിയിൽ ജീവനൊടുക്കി

ജയിലേനോട് ചേർന്നുള്ള ശുചിമുറിയിൽ ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നാണ് വിവരം.
സൽമാൻ ഖാൻ
സൽമാൻ ഖാൻfile

മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വസതിക്ക് നേരെ വെടിയുതിർത്ത കേസിലെ പ്രതികളിലൊരാൾ ജീവനൊടുക്കി. കസ്റ്റഡിയിലിരിക്കെയാണ് പ്രതി അനുജ് തപൻ ആത്മഹത്യക്ക് ശ്രമിച്ചത്. ഉടനെ തന്നെ ഇയാളെ മുംബൈയിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് ഇയാൾ‌ ജയിലേനോട് ചേർന്നുള്ള ശുചിമുറിയിൽ ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നാണ് വിവരം.

കഴിഞ്ഞ മാസം 14 നാണ് സല്‍മാന്‍ ഖാന്‍റെ വീടിന് നേര്‍ക്ക് വെടിവെയ്പുണ്ടായത്. തുടർന്ന് ഏപ്രിൽ 25നാണ് പഞ്ചാബിൽ നിന്നാണ് തപനും മറ്റൊരു പ്രതിയായ സോനു സുഭാഷ് ചന്ദ്രനൊപ്പം (37) മുംബൈ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഇരുവരും ചേർന്നാണ് മുഖ്യപ്രതികൾക്ക് തോക്കുകൾ കൈമാറിയത്. കേസില്‍ അന്വേഷണം പുരോഗമിക്കവേയാണ് ഈ സംഭവം. ആക്രമണത്തിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com