നടി ഗൗതമിയുടെ സ്വത്ത് തട്ടിയെടുത്ത കേസ്; മുഖ്യപ്രതികൾ കുന്നംകുളത്ത് പിടിയിൽ

25 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ വ്യാജരേഖ ചമച്ച് തട്ടിയെടുത്തെന്നാണ് ഗൗതമിയുടെ പരാതി
Gowthami
Gowthami
Updated on

തൃശൂർ: നടി ഗൗതമിയുടെ സ്വത്ത് തട്ടിയെടുത്ത കേസിലെ മുഖ്യ പ്രതികളെ കുന്നംകുളത്തു നിന്നും പിടികൂടി. പ്രതികളായ സി.അളഗപ്പൻ, ഭാര്യ നാച്ചിയമ്മാൾ, മറ്റു രണ്ടു കുടുംബാംഗങ്ങൾ എന്നിവരാണ് പിടിയിലായത്.കുന്നംകുളം ചൂണ്ടലിലെ വാടകവീട്ടിൽ ഇവർ ഒളിവിൽ കഴിയുകയായിരുന്നെന്നാണു വിവരം. ചെന്നൈ ക്രൈംബ്രാഞ്ചാണ് ഇവരെ പിടികൂടിയത്.

25 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ വ്യാജരേഖ ചമച്ച് തട്ടിയെടുത്തെന്നാണ് ഗൗതമിയുടെ പരാതി. മകളുടെ പേരിൽ സ്വത്ത് വകകൾ മാറ്റാനും മറ്റുമായി സഹായം തേടിയിരുന്ന റിയൽ എസ്റ്റേറ്റ് ഏജന്റ് അഴകപ്പനും ഭാര്യയും ചേർന്നാണു തട്ടിപ്പു നടത്തിയതെന്നും ചെന്നൈ കമ്മിഷണർ ഓഫിസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.

ശ്രീപെരുംപുത്തൂരിനടുത്ത് 25 കോടി രൂപ വിലയുള്ള ഭൂമി വിൽക്കാൻ അഴകപ്പന് പവർ ഓഫ് അറ്റോർണി നൽകി. ആ സമയത്ത് അദ്ദേഹം ചില പേപ്പറുകളിൽ ഒപ്പിടുവിച്ചു. ഈ ബോണ്ടുകൾ ദുരുപയോഗം ചെയ്യില്ലെന്നും ഉറപ്പ് നൽകി. എന്നാൽ എന്നാൽ, ഒപ്പ് വ്യാജമായി ഇട്ട് അഴകപ്പനും ഭാര്യയും സ്ഥലം തട്ടിയെടുത്തതായും ഭീഷണിപ്പെടുത്തുകയാണെന്നും പരാതിയിൽ പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com