ബെംഗളൂരു: കർണാടകയിലെ ദാവനഗരിയിൽ 40 അടി ഉയരമുള്ള ജയിലിന്റെ കൂറ്റൻ മതിൽ ചാടി യുവാവ് രക്ഷപ്പെട്ടു. പീഡനക്കേസ് പ്രതി വസന്താണ് (23) രക്ഷപ്പെട്ടത്.
ഓഗസ്റ്റ് 25നാണ് സംഭവം നടന്നത്. സമീപത്തെ സിസിടിവിയിൽ യുവാവ് മതിൽ ചാടുന്നതിന്റെും രക്ഷപ്പെടുന്നതിന്റെയും ദൃശങ്ങൾ പതിഞ്ഞിരുന്നു. വീഴ്ചയിൽ പ്രതിയുടെ കാലിന് പരിക്കേൽക്കുകയും ചെയ്തു. വീണിടത്തു നിന്ന് എഴുന്നേറ്റ് മുടന്തി നടക്കുന്ന ദൃശങ്ങളും വീഡിയോയിൽ ഉണ്ട്. അതേസമയം 24 മണിക്കൂറിനുള്ളിൽ യുവാവിനെ പിടികൂടിയതായും പൊലീസ് അറിയിച്ചു.