ബോളിവുഡ് നടൻ ഗോവിന്ദയ്ക്ക് സ്വന്തം റിവോൾവറിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റു

ഗോവിന്ദയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു
Actor Govinda sustains bullet injury in leg
ബോളിവുഡ് നടൻ ഗോവിന്ദയ്ക്ക് സ്വന്തം റിവോൾവറിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റു
Updated on

മുംബൈ: ബോളിവുഡ് നടൻ ഗോവിന്ദയ്ക്ക് സ്വന്തം റിവോൾവറിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റതായി റിപ്പോർട്ടുകൾ. അബദ്ധത്തിൽ കാലിൽ വെടിയേറ്റ ഗോവിന്ദയെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പുലർച്ചെ കൊൽക്കത്തയിലേക്ക് പോകാനുള്ള തയാറെടുപ്പിനിടെ അദ്ദേഹത്തിന്‍റെ വസതിയിൽ വെച്ചായിരുന്നു സംഭവം. ഗോവിന്ദയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഗോവിന്ദയുടെ മാനേജർ സ്ഥിരീകരിച്ചു.

കൊൽക്കത്തയിൽ ഒരു ഷോയിൽ പങ്കെടുക്കാൻ ഞങ്ങൾക്ക് രാവിലെ 6 മണിക്കുള്ള ഫ്ലൈറ്റ് ഉണ്ടായിരുന്നു, താൻ എയർപോർട്ടിൽ എത്തിയിരുന്നു. ഗോവിന്ദ ജി തന്‍റെ വസതിയിൽ നിന്ന് വിമാനത്താവളത്തിലേക്ക് പോകാനിരിക്കെയാണ് അപകടമുണ്ടായത്,” നടന്‍റെ മാനേജർ ശശി സിൻഹ പറഞ്ഞു.

"കേസിൽ ലൈസൻസുള്ള റിവോൾവർ കൈവശം വച്ചിരിക്കുകയായിരുന്നു, അത് കൈയിൽ നിന്ന് വീഴുകയും ഒരു ബുള്ളറ്റ് കാലിൽ പതിക്കുകയും ചെയ്തു. ഡോക്ടർ ബുള്ളറ്റ് നീക്കം ചെയ്‌തു, അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണ്. അദ്ദേഹം ഇപ്പോൾ ആശുപത്രിയിലാണ്," മാനേജർ കൂട്ടിച്ചേർത്തു.

ഗോവിന്ദ സുഖമായിരിക്കുന്നുവെന്നും പരുക്ക് ഗുരുതരമല്ലെന്നും മുംബൈ പൊലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. എങ്കിലും മുൻകരുതൽ എന്ന നിലയിലാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com