കേസ് റദ്ദാക്കണം; 200 കോടി സാമ്പത്തിക തട്ടിപ്പു കേസിൽ ജാക്വിലിൻ ഫെർണാണ്ടസ് സുപ്രീംകോടതിയെ സമീപിച്ചു

കള്ളപ്പണം ഉപയോഗിച്ച് സുകേഷ് ചന്ദ്രശേഖർ ജാക്വിലിന് സമ്മാനങ്ങൾ വാങ്ങി നൽകിയിരുന്നുവെന്നാണ് കേസ്
Actor Jacqueline Fernandez has filed a plea in the Supreme Court
ജാക്വിലിൻ ഫെർണാണ്ടസ്
Updated on

ന്യൂഡൽഹി: സുകേഷ് ചന്ദ്രശേഖർ സുത്രധാരനായ 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസ് സുപ്രീംകോടതിയിൽ. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരേ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ജാക്വിലിൻ അപ്പീൽ സമർപ്പിച്ചിരിക്കുന്നത്. കേസ് റദ്ദാക്കാനാവില്ലെന്ന ഡൽഹി ഹൈക്കോടതിയുടെ ഉത്തരവിനെതിരേയാണ് ജാക്വിലിൻ സുപ്രീംകോടതിയെ സമീപിച്ചത്.

കള്ളപ്പണം ഉപയോഗിച്ച് സുകേഷ് ചന്ദ്രശേഖർ ജാക്വിലിന് സമ്മാനങ്ങൾ വാങ്ങി നൽകിയിരുന്നുവെന്നാണ് കേസ്. കേസിൽ താൻ‌ നിരപരാധിയാണെന്നും ചന്ദ്രശേഖറിന്‍റെ പണം ഇടപാടുകളെക്കുറിച്ച് അറിയില്ലെന്നും ജാക്വിലിന്‍റെ വാദം. 52 ലക്ഷം രൂപ വിലയുള്ള കുതിരയും ഒമ്പത് ലക്ഷം രൂപ വിലമതിക്കുന്ന പേർഷ്യൻ പൂച്ചയുമടക്കം 10 കോടി രൂപയുടെ സമ്മാനങ്ങളുമാണ് സുകേഷ് ചന്ദ്രശേഖർ ജാക്വിലിന് വാങ്ങി നൽകിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com