ബോളിവുഡ് നടൻ നാനാ പടേക്കർ അന്തരിച്ചു

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു
Nana Patekar

നാനാ പടേക്കർ

Updated on: 

പനാജി: വൈവിധ്യമാർന്ന വേഷങ്ങളിലൂടെയും ശക്തമായ അഭിനയശൈലിയിലൂടെയും ശ്രദ്ധേയനായ പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കർ (76) അന്തരിച്ചു. വ്യാഴാഴ്ച പുലർച്ചെ ഗോവയിലെ വസതിയിലായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

പനാജിക്ക് സമീപം ഡോണ പൗളയിലെ അപ്പാർട്ട്‌മെന്‍റിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ നാനാ പടേക്കറെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നു. 45 മിനിറ്റോളം സിപിആർ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുലർച്ചെ 5.10ന് മരണം സ്ഥിരീകരിച്ചു.

പുലർച്ചെ 3.30ഓടെ തനിക്ക് സുഖമില്ലെന്ന് അറിയിച്ച് നാനാ പടേക്കർ സുഹൃത്തിന് സന്ദേശമയച്ചിരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു. സുഹൃത്ത് പുലർച്ചെ നാലോടെ സന്ദേശം കണ്ടതിനെ തുടർന്ന് നാനാ പടേക്കർ താമസിച്ചിരുന്ന അപ്പാർട്ട്‌മെന്‍റിലേക്ക് എത്തുകയായിരുന്നു. പരിചാരകനൊപ്പമായിരുന്നു താരം താമസിച്ചിരുന്നത്.

മരണകാരണം കൃത്യമായി കണ്ടെത്തുന്നതിനായി മൃതദേഹം ബംബോളിമിലെ ഗോവ മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ പോസ്റ്റ്‌മോർട്ടം നടത്തും.

ഹിന്ദി, മറാത്തി സിനിമകളിലെ നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ നാനാ പടേക്കർ പ്രശസ്തനായിരുന്നു. ‘പരിന്ദ’, ‘പ്രഹാർ: ദ ഫൈനൽ ആക്ട്’, ‘തിരംഗ’, ‘ക്രാന്തിവീർ’, ‘ഖാമോഷി: ദ മ്യൂസിക്കൽ’ എന്നിവയാണ് പ്രധാന ഹിന്ദി ചിത്രങ്ങൾ.

മൂന്ന് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ, നിരവധി ഫിലിംഫെയർ പുരസ്കാരങ്ങൾ, മഹാരാഷ്ട്ര സംസ്ഥാന ചലച്ചിത്ര പുരസ്കാരം, ഫിലിംഫെയർ മറാത്തി പുരസ്കാരങ്ങൾ എന്നിവ നാനാ പടേക്കർ നേടിയിട്ടുണ്ട്. രാജ്യത്തെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീയും ലഭിച്ചിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com