നീറ്റ് ക്രമക്കേട്: ബെംഗളൂരുവിൽ പാറ്റകളുടെ പ്രതിഷേധത്തിൽ പങ്കെടുക്കാൻ നടൻ പ്രകാശ് രാജ്

പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന കാര‍്യം നടൻ തന്‍റെ ഔദ‍്യോഗിക എക്സ് അക്കൗണ്ടിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്
actor prakash raj to participate in protest of cjp in banglore

നീറ്റ് ക്രമക്കേട്: ബെംഗളൂരുവിൽ പാറ്റകളുടെ പ്രതിഷേധത്തിൽ പങ്കെടുക്കാൻ നടൻ പ്രകാശ് രാജ്

Updated on

ബെംഗളൂരു: ജൂൺ 14ന് കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി) നടത്തുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാനൊരുങ്ങി നടൻ പ്രകാശ് രാജ്. നേരത്തെ സിജെപിയുടെ ഡൽഹിയിൽ നടന്ന പ്രതിഷേധത്തിൽ നടൻ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന കാര‍്യം നടൻ തന്‍റെ ഔദ‍്യോഗിക എക്സ് അക്കൗണ്ടിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.

സമാധാനപരമായ ഈ പ്രതിഷേധത്തിൽ പങ്കെടുക്കാൻ താൻ ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുകയാണെന്ന് അദ്ദേഹം എക്സ് പോസ്റ്റിൽ കുറിച്ചു. നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്ര വിദ‍്യാഭ‍്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കണമെന്ന് ആവശ‍്യപ്പെട്ടാണ് സിജെപി പ്രതിഷേധം നടത്താനൊരുങ്ങുന്നത്.

നേരത്തെ ജൂൺ 6ന് ഡൽഹിയിലും ജൂൺ 11 ന് പുനെയിലും ജൂൺ 12ന് ഉത്തർ പ്രദേശിലും ജൂൺ 13ന് പഞ്ചാബിലും പ്രതിഷേധം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ബെംഗളൂരുവിൽ പ്രതിഷേധം നടത്താനൊരുങ്ങുന്നത്.

logo
Metro Vaartha
www.metrovaartha.com