'ദുരഭിമാനക്കൊല അക്രമമല്ല, മാതാപിതാക്കളുടെ കരുതലാണ്'; വിവാദ പരാമർശവുമായി നടൻ രഞ്ജിത്ത്

പുതിയ ചിത്രമായ 'കവുണ്ടംപാളയം' സേലത്തെ കരുപ്പൂരിലെ തിയേറ്ററില്‍ റിലീസ് ചെയ്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രഞ്ജിത്ത്
actor ranjith says honour killing is not violence
Ranjith
Updated on

ചെന്നൈ: ദുരഭിമാനക്കൊലയെ ന്യായീകരിച്ച് തമിഴ് നടനും സംവിധായകനുമായ രഞ്ജിത്ത്. ജാതീയമായ ദുരഭിമാനക്കൊല അക്രമമല്ലെന്നും കുട്ടികളോട് മാതാപിതാക്കൾക്കുള്ള കരുതലാണെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ ന്യായീകരണം. പുതിയ ചിത്രമായ 'കവുണ്ടംപാളയം' സേലത്തെ കരുപ്പൂരിലെ തിയേറ്ററില്‍ റിലീസ് ചെയ്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രഞ്ജിത്ത്. അതിനിടെയാണ് ദുരഭിമാനക്കൊലയെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചത്.

''മക്കൾ പോകുന്നതിന്‍റെ വേദന മതാപിതാക്കൾക്ക് മാത്രമേ അറിയൂ. ഒരു ബൈക്ക് മോഷണം പോയാൽ എന്താണ് സംഭവിച്ചതെന്ന് നമ്മള്‍ അന്വേഷിക്കില്ലേ. കുട്ടികള്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വയ്ക്കുന്ന മാതാപിതാക്കള്‍ ദേഷ്യം പ്രകടിപ്പിക്കും. അത് അക്രമമല്ല. മക്കളോടുള്ള അവരുടെ കരുതലാണ് '' എന്നായിരുന്നു അദ്ദേഹത്തിനെ പ്രതികരണം.

നടന്‍റെ പ്രതികരണത്തിനെതിരേ കടുത്ത വിമർശനമാണ് ഉയരുന്നത്. ദുരഭിമാനക്കൊലയ്‌ക്കെതിരേ പോരാടുന്ന വ്യക്തികളും സംഘടനകളും നടന്‍റെ പ്രസ്താവനയെ അപലപിച്ചു. ഇതാദ്യമല്ല നടൻ വിവാദങ്ങളിലാവുന്നത്. മുൻപ് ചെറിയ വസ്ത്രം ധരിച്ച് സ്ത്രീകള്‍ എല്ലാവരുടെയും മുന്നില്‍ നൃത്തം ചെയ്യുന്നതിനെ മോശമായി ചിത്രീകരിക്കുന്ന പരാമര്‍ശം നടത്തി വിവാദം സൃഷ്ടിച്ചിരുന്നു. അദ്ദേഅദ്ദേഹം സംവിധാനം ചെയ്യുന്ന സിനിമകളിലും സ്ത്രീകളെ കേവലം വസ്തുക്കളായി മാത്രം കാണുന്ന പരാമര്‍ശങ്ങളുണ്ടെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. രാജമാണിക്യം, ചന്ദ്രോത്സവം തുടങ്ങിയ സിനിമകളിലെ വില്ലൻ വേഷങ്ങലെത്തി മലയാളികൾക്കും സുപരിചിതനായ നടനാണ് രഞ്ജിത്ത്.

Trending

No stories found.

Latest News

No stories found.