''കള്ളക്കേസ്'', സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിൽ പ്രതി ജാമ‍്യം തേടി

മുംബൈ സെഷൻസ് കോടതിയിലാണ് പ്രതി ജാമ‍്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്
actor saif ali khan stabbing case; accused seeks bail plea

പ്രതി ഷെരീഫുൾ ഇസ്ലാം

Updated on

മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിൽ പ്രതി ഷെരീഫുൾ ഇസ്ലാം ജാമ‍്യാപേക്ഷ സമർപ്പിച്ചു. മുംബൈ സെഷൻസ് കോടതിയിലാണ് ഹർജി നൽകിയിരിക്കുന്നത്. തനിക്കെതിരേ ചുമത്തിയിരിക്കുന്നത് വ‍്യാജ കേസാണെന്നും എഫ്ഐആർ തെറ്റാണെന്നുമാണ് ജാമ‍്യാപേക്ഷയിൽ പറയുന്നത്.

ജനുവരി 16നായിരുന്നു ബാന്ദ്രയിലെ വീട്ടിൽ വച്ച് സെയ്ഫ് അലി ഖാനു കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ സെയ്ഫ് ദിവസങ്ങൾ നീണ്ടു നിന്ന ചികിത്സയ്ക്കു ശേഷമാണ് ആരോഗ‍്യനില വീണ്ടെടുത്തത്.

അതേസമയം, പ്രതി ഷെരീഫുൾ ഇസ്ലാമിനും നടന്‍റെ വീട്ടിലെ സിസിടി ദൃശ‍്യങ്ങളിൽ പതിഞ്ഞയാൾക്കും മുഖസാദൃശ‍്യമില്ലെന്ന തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. പിന്നീട് ഫെയ്സ് റെക്കഗ്നിഷൻ ടെസ്റ്റ് നടത്തിയാണ് ഷെരീഷുൾ ഇസ്ലാമിന്‍റെത് തന്നെയാണ് മുഖം എന്ന് പൊലീസ് സ്ഥിരീകരിച്ചത്.

ജനുവരി 16നാണ് സെയ്ഫ് അലി ഖാനു കുത്തേറ്റത്. നട്ടെല്ലിനും മറ്റു ശരീരഭാഗങ്ങളിലും ഗുരുതരമായി പരുക്കേറ്റ നടനെ ഉടൻ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ച് ദിവസത്തെ ചികിത്സയ്ക്കു ശേഷം ജനുവരി 21നാണ് നടൻ ആശുപത്രി വിട്ടത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com