

എസ്. സത്യേന്ദ്ര
ചെന്നൈ: കേരള രാജ‍്യാന്തര ചലചിത്രോത്സവമടക്കമുള്ള ഫിലിം ഫെസ്റ്റിവലുകളിൽ സജീവ സാന്നിധ‍്യമായിരുന്ന സിനിമ നിരൂപകൻ എസ്. സത്യേന്ദ്ര അന്തരിച്ചു. ചെന്നൈയിലെ റോയപ്പേട്ട സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
ഇതിനിടെയാണ് മരണപ്പെട്ടത്. കുടുംബാംഗങ്ങൾ ഇതുവരെ എത്താത്തതിനാൽ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഈഴവത്തു മനിതൻ, മൻ വാസനായി, കടമൈ കണ്ണിയം കാട്ടുപാട് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് സത‍്യേന്ദ്ര.