രണ്ട് സിനിമകൾ കൂടി മാത്രം, അഭിനയം നിർത്തുന്നു; നിർണായക പ്രഖ്യാപനവുമായി വിജ‍യ്

തമിഴക വെട്രി കഴകം എന്ന പേരിലാണ് വിജയ് പാർട്ടി രൂപീകരിച്ചിരിക്കുന്നത്
Actor Vijay
Actor Vijay

ചെന്നൈ: രാഷ്ട്രീയ പാർട്ടിയുടെ പേര് പ്രഖ്യാപനത്തിനു പിന്നാലെ സുപ്രധാന തീരുമാനം പങ്കുവച്ച് നടൻ വിജയ്. കരാർ ഒപ്പുവച്ച ചിത്രങ്ങൾ പൂർത്തിയാക്കിയ ശേഷം അഭിനയം നിർത്തുന്നതായും രാഷ്ട്രീയ ജീവിത്തതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാഗ്രഹിക്കുന്നതായുമാണ് വിജയ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.

തമിഴക വെട്രി കഴകം എന്ന പേരിലാണ് വിജയ് പാർട്ടി രൂപീകരിച്ചിരിക്കുന്നത്. വിജയ് രാഷ്ട്രീയത്തിലേക്കെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ കാലങ്ങളായി പറഞ്ഞു കേട്ടിരുന്നതായിരുന്നു. ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കം അംഗങ്ങളാണ് രാഷ്ട്രീയ പാർട്ടി രജിസ്റ്റർ ചെയ്യാൻ മുൻകൈ എടുത്തത്.രജിസ്ട്രേഷൻ പൂർത്തിയാക്കിയതിന് ശേഷമാണ് പാർട്ടിയുടെ പേര് പ്രഖ്യാപിച്ചത്.

പാർട്ടി ആരംഭിക്കുന്നതിനോടൊപ്പം തന്നെ ഒരു മൊബൈൽ ആപ്പും പാർട്ടി പുറത്തിറക്കും. ഈ ആപ്പിലൂടെ ജനങ്ങൾക്ക് പാർട്ടി അംഗമാവാൻ സാധിക്കും. ഒരു കോടിയോളം ആളുകളെ പാർട്ടിയിൽ ചേർക്കാനാണ് ആദ്യ ഘട്ടത്തിൽ ലക്ഷ്യമിടുന്നത്. 2024 ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല. ആർക്കും പിന്തുണ പ്രഖ്യാപിക്കില്ല. 2026 നിയമസഭാ തിരഞ്ഞെടുപ്പാണ് ലക്ഷ്യമിടുന്നതെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com