വിജയ്‌യുടെ പ്രചരണ വാഹനം സിബിഐ പിടിച്ചെടുത്തു

ചെന്നൈ പനയൂരിലുള്ള പാർട്ടി ആസ്ഥാനത്തു വച്ചാണ് വിജയ്‌യുടെ വാഹനം സിബിഐ പിടിച്ചെടുത്തത്
actor vijay campaign vehicle seized by cbi

വിജയ്

Updated on

ചെന്നൈ: തമിഴക വെട്രി കഴകം അധ‍്യക്ഷനും നടനുമായ വിജയ്‌യുടെ പ്രചരണ വാഹനം സിബിഐ കസ്റ്റഡിയിലെടുത്തു. പരിശോധന‍യ്ക്കായി വാഹനം കരൂരിലെ സിബിഐയുടെ ക‍്യാംപ് ഓഫിസിലേക്ക് മാറ്റി. ചെന്നൈ പനയൂരിലുള്ള പാർട്ടി ആസ്ഥാനത്തു വച്ചാണ് നടന്‍റെ വാഹനം സിബിഐ പിടിച്ചെടുത്തത്.

കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ ജനുവരി 12ന് ഹാജരാവാൻ ആവശ‍്യപ്പെട്ട് വിജയ്‌ക്ക് സിബിഐ കഴിഞ്ഞ ദിവസം സമൻസ് അയച്ചിരുന്നു. ഇതിനു പിന്നാലെയാണ് സിബിഐ വാഹനം പിടിച്ചെടുത്തിരിക്കുന്നത്.

41 പേരായിരുന്നു ടിവികെയുടെ രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. സുപ്രീം കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com