

വിജയ്
ചെന്നൈ: കരൂർ ദുരന്തത്തിന് ശേഷം ആദ്യമായി പൊതുയോഗവുമായി തമിഴക വെട്രി കഴകം പ്രസിഡന്‍റ് വിജയ്. ഭരണകക്ഷിയായ ഡിഎംകെയെ കടുത്ത ഭാഷയിൽ വിജയ് വിമർശിച്ചു. ഡിഎംകെയുടെ നയം കൊള്ളയാണെന്നായിരുന്നു വിജയ്‌യുടെ പ്രതികരണം.
തനിക്കെതിരേ നിലപാടെടുത്ത ഡിഎംഎ ദുഖിക്കേണ്ടി വരുമെന്നും അധികാരത്തിലെത്തിയാൽ ജനങ്ങൾക്കായി നിരവധി പദ്ധതികൾ നടപ്പാക്കുമെന്നും വിജയ് പറഞ്ഞു. കാഞ്ചീപുരം ജില്ലയിലെ സുങ്കുവഛത്രത്തിലെ സ്വകാര്യ കോളെജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിലായിരുന്നു വിജയ്‌യുടെ പ്രതികരണം.
എല്ലാവർക്കും വീടു നൽകുമെന്നും ഒരു വീട്ടിൽ ഒരാൾക്ക് സ്ഥിരവരുമാനമുള്ള ജോലി നൽകുമെന്നും വിജയ് പറഞ്ഞു. തന്‍റെ പോരാട്ടം സമൂഹിക നീതിക്ക് വേണ്ടിയാണെന്നും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുക എന്നതിനപ്പുറം മറ്റ് അജണ്ടകളില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ ചുമ്മ ഒന്നും പറയാറില്ലെന്നും പറഞ്ഞിട്ടുള്ളതെല്ലാം ചെയ്യുമെന്നും അത് ജനങ്ങൾക്കറിയാമെന്നും വിജയ് കൂട്ടിച്ചേർച്ചു.