

വിമാനത്താവളത്തിൽ തടിച്ചുകൂടി ആരാധകർ; തിക്കിലും തിരക്കിലും പെട്ട് നിലത്തു വീണ് വിജയ്, ഭയന്ന് പിന്മാറി മമിത
ചെന്നൈ: മലേഷ്യയിലെ 'ജനനായകൻ' ഓഡിയോ ലോഞ്ച് കഴിഞ്ഞ് തിരിച്ചെത്തിയ തമിഴ് സൂപ്പർതാരം വിജയ്ക്ക് ഗംഭീര വരവേൽപ്പ്. താരത്തെ സ്വീകരിക്കാൻ ചെന്നൈ വിമാനത്താവളത്തിൽ ആരാധകർ തടിച്ചു കൂടിയതോടെ തിക്കും തിരക്കുമായി.
ഇതിനിടെ തിരക്കിൽപെട്ട് വിജയ് താഴെവീണു. സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ അദ്ദേഹത്തെ എഴുന്നേൽപ്പിച്ച് കാറിലേക്ക് കയറ്റി.
വിജയ്ക്ക് പിന്നാലെ എത്തിയ മമതി ബൈജുവിനടുത്തേക്കും ആളുകൾ തടിച്ചുകൂടി. എന്നാല്‍ ഇവരെ കണ്ട് പിന്മാറിയ മമിത മറ്റൊരു വഴിയിലൂടെയാണ് പോയത്.