"നിങ്ങൾ വിഷമിക്കേണ്ട, അത് ഞാൻ നോക്കിക്കോളാം"; വിവാഹ മോചന ഹർജിയിൽ‌ ആദ്യ പ്രതികരണവുമായി വിജയ്

ടിവികെയുടെ വനിതാ ദിനാഘോഷത്തിലായിരുന്നു വിജയ്‌യുടെ പ്രതികരണം
actor vijay responds to divorce petition filed by his wife sangeetha

സംഗീത, വിജയ്

file image

Updated on

ചെന്നൈ: വിവാഹ മോചന ഹർജിയുമായി ബന്ധപ്പെട്ട് ആദ്യമായി പ്രതികരിച്ച് നടനും തമിഴകം വെട്രി കഴകം അധ്യക്ഷനുമായ വിജയ്. ഈ പ്രശ്നങ്ങൾ താൻ നോക്കിക്കോളാമെന്നും ജനങ്ങൾ അതോർത്ത് വിഷമിക്കരുതെന്നും വിജയ് പറഞ്ഞു. ടിവികെയുടെ വനിതാ ദിനാഘോഷത്തിലായിരുന്നു വിജയ്‌യുടെ പ്രതികരണം.

"ഇപ്പോൾ ചില പ്രശ്നങ്ങൾ ഉയർന്നിട്ടുണ്ടല്ലോ? അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ അതോർത്ത് വിഷമിക്കരുത്. നിങ്ങൾ വിഷമിച്ചാൽ എനിക്ക് മുറിവേൽക്കും. ഞാനും നിങ്ങളും ചേർന്ന് ജനങ്ങളുടെ പ്രശ്നങ്ങൾ ശ്രദ്ധിക്കും. നിങ്ങളുടെ ഹൃദയം വേദനിക്കാൻ വേണ്ടി മാത്രം ഇക്കാര്യത്തിന് പ്രാധാന്യമില്ല' - എന്നായിരുന്നു വിജയ്‌യുടെ പ്രതികരണം.

വിജയ്- സം​ഗീത വിവാഹ മോചന വാർത്തകൾ വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. വാർത്തകൾ പുറത്തുവന്നെങ്കിലും വിജയ് പ്രതികരിച്ചിരുന്നില്ല. പിന്നാലെ വലിയ വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇതിനിലെയാണ് വിജയ്‌യുടെ പ്രതികരണം വരുന്നത്. വിജയ്‌യുടെ വാക്കുകൾ കേട്ടതും സ്ത്രീകൾ വലിയ കൈയടിയാണ് നൽകിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com