തമിഴക വെട്രി കഴകത്തിന്‍റെ പതാക അവതരിപ്പിച്ച് വിജയ് | Video

പാർട്ടി ആസ്ഥാനത്തിന് മുമ്പിൽ സ്ഥാപിച്ച 30 അടി ഉയരത്തിലുള്ള കൊടിമരത്തിലാണ് പതാക ഉയർത്തിയത്
Superstar Vijay unfurled the flag of Tamil Vetri Kazhagam
തമിഴക വെട്രി കഴകത്തിന്‍റെ പതാക പുറത്തിറക്കി സൂപ്പർ സ്റ്റാർ വിജയ്
Updated on

ചെന്നൈ: തമിഴ് സൂപ്പർ സ്റ്റാർ വിജയിയുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്‍റെ പതാക പുറത്തിറക്കി. ചെന്നൈയിലെ പനയൂരിൽ പാർട്ടി ആസ്ഥാനത്ത് വ്യാഴാഴ്ച രാവിലെ നടന്ന ചടങ്ങിലാണ് വിജയ് പതാക പുറത്തിറക്കിയത്.

ചുവപ്പും മഞ്ഞയും നിറത്തിലുള്ള പതാകയാണ് വിജയ് തന്‍റെ പാർട്ടിക്കായി അവതരിപ്പിച്ചിരിക്കുന്നത്. പതാകയിൽ 2 ആനകളെയും പരമ്പരാഗത യുദ്ധത്തിലെ വിജയവുമായി ബന്ധപ്പെട്ട വാഗൈ പുഷ്പത്തെയും കാണാം. പാർട്ടി ആസ്ഥാനത്തിന് മുമ്പിൽ സ്ഥാപിച്ച 30 അടി ഉയരത്തിലുള്ള കൊടിമരത്തിലാണ് പതാക ഉയർത്തിയത്. പാർട്ടിയിലെ തിരഞ്ഞെടുക്കപെട്ട 300 ഭാരവാഹികൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

ജാതിയുടെയും മതത്തിന്‍റെയും ലിംഗത്തിന്‍റെയും പേരിലുള്ള വ്യത്യാസങ്ങൾ താൻ ഇല്ലാതാക്കുമെന്ന് വിജയ് പറഞ്ഞു."സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ച പോരാളികളെയും തമിഴ് മണ്ണിൽ നിന്ന് നമ്മുടെ ജനങ്ങളുടെ അവകാശങ്ങൾക്കായി പോരാടിയ സൈനികരെയും ഞങ്ങൾ എന്നും അഭിനന്ദിക്കും. ജാതിയുടെയും മതത്തിന്‍റെയും ലിംഗത്തിന്‍റെയും സ്ഥലത്തിന്‍റെയും പേരിലുള്ള വേർതിരിവുകൾ ഞാൻ ഇല്ലാതാക്കും. ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുകയും എല്ലാവർക്കും തുല്യ അവസരങ്ങൾക്കും അവകാശങ്ങൾക്കും വേണ്ടി പരിശ്രമിക്കും. എല്ലാ ജീവജാലങ്ങൾക്കും തുല്യത എന്ന തത്വം ഞാൻ ഉയർത്തിപ്പിടിക്കുമെന്നും ആത്ഥാർ‌ഥമായി പ്രതിജ്ഞ ചെയ്യുന്നു". പാർട്ടി പ്രതിജ്ഞയിലൂടെ വിജയ് വ‍്യക്തമാക്കി.

അടുത്ത മാസം പൊതു സമ്മേളനം നടത്തി സജീവ രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങാനാണ് പദ്ധതി. ഇതിന് മുന്നോടിയായാണ് പതാക പുറത്തിറക്കിയത്. പാര്‍ട്ടിയുടെ ഔദ്യോഗിക ഗാനവും ഇന്ന് പുറത്തിറക്കി. കഴിഞ്ഞ ഫെബ്രുവരിയിലാണ് വിജയ് പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പ ലക്ഷ്യമിട്ടാണ് വിജയുടെ പ്രവര്‍ത്തനം.

Trending

No stories found.

Latest News

No stories found.