ബൈക്ക് യാത്രികരെ ഇടിച്ചു തെറിപ്പിച്ചു; നടിക്കെതിരേ കേസ്, കാർ പിടിച്ചെടുത്തു

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച നടത്തിയ അന്വേഷണത്തിൽ വാഹനം നടിയുടേതാണെന്നും വാഹനം ഓടിച്ചത് ദിവ്യയാണെന്നും കണ്ടെത്തുകയായിരുന്നു
actress divya suresh identified as driver in bengaluru hit and run

ദിവ്യ സുരേഷ്

Updated on

ബംഗളൂരു: ബൈക്ക് യാത്രക്കാരായ 3 പേരെ ഇടിച്ചു തെറിപ്പിച്ച് നിർത്തായ പോയ കാർ കന്നഡ നടി ദിവ്യ സുരേഷിന്‍റേതാണെന്ന് സ്ഥിരീകരണം. ഒക്റ്റോബർ 4 ന് പുലർച്ചെ ബൈതാരയണപുരയിലെ നിത്യ ഹോട്ടലിനു സമീപമായിരുന്നു അപകടം.

മൂന്നു പേർക്കും അപകടത്തിൽ പരുക്കേറ്റിരുന്നു. ഇവരുടെ പരാതിയിൽ പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണമാണ് നടിയിലേക്കെത്തിച്ചേർന്നത്.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച നടത്തിയ അന്വേഷണത്തിൽ വാഹനം നടിയുടേതാണെന്നും വാഹനം ഓടിച്ചത് ദിവ്യയാണെന്നും കണ്ടെത്തുകയായിരുന്നു. കാർ പിടിച്ചെടുത്ത പൊലീസ് കേസിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com