

നടി ഗൗതമി
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് നടി ഗൗതമി. രാജപാളയം മണ്ഡലത്തിൽ നിന്നാവും ഗൗതമി ജനവിധി തേടുക. ഇക്കാര്യം അവർ അണ്ണാ ഡിഎംകെ നേതൃത്വത്തെ അറിയിച്ചു.
കുറേ വർഷങ്ങളായി താൻ മത്സരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഗൗതമി പ്രകികരിച്ചു. രാജപാളയത്ത് മത്സരിക്കണമെന്നാണ് ആഗ്രഹം.പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി അത് നിറവേറ്റിത്തരും എന്നാണ് പ്രതീക്ഷയെന്നും ഗൗതമി മാധ്യമങ്ങളോട് പ്രതികരിച്ചു.
നിലവിൽ അണ്ണാ ഡിഎംകെ പ്രചരണ വിഭാഗം ഡെപ്യൂട്ടി സെക്രട്ടറിയാണ് ഗൗതമി. ബിജെപിയിലായിരുന്ന ഗൗതമി കഴിഞ്ഞ വർഷമാണ് അണ്ണാ ഡിഎംകെയിലേക്കെത്തുന്നത്. തന്‍റെ സ്വത്ത് തട്ടിയെടുത്ത ആളെ പാർട്ടി നേതൃത്വം സംരക്ഷിക്കാൻ ശ്രമിച്ചെന്നാരോപിച്ചാമ് ഗൗതമി ബിജെപി വിട്ടത്.