Actress Jayaprada
Actress Jayaprada

നടി ജയപ്രദയ്ക്ക് 6 മാസത്തെ തടവ് ശിക്ഷയും പിഴയും വിധിച്ച് കോടതി

നേരത്തെ എഗ്മോർ കോടതിയിലെ കേസിനെതിരെ ജയപ്രദ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളുകയായിരുന്നു.
Published on

ചെന്നൈ: നടിയും മുന്‍ എംപിയുമായ ജയപ്രദയ്ക്ക് 6 മാസത്തെ തടവു ശിക്ഷ വിധിച്ച് ചെന്നൈ എഗ്മോർ കോടതി. ജീവനക്കാരുടെ ഇഎസ്ഐ വിഹിതം അടയ്ക്കാത്തതിനാലാണ് നടപടി. ജയപ്രദയ്ക്ക് 5000 രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്.

ചെന്നൈയിലെ അണ്ണാശാലയിൽ ഇവർ ഒരു തീയറ്റകർ‌ നടത്തിവരുന്നുണ്ട്. ഈ തീയറ്റർ നടത്തിപ്പുമായി ബന്ധപ്പെട്ട കേസിലാണ് കോടതി വിധി പുറപ്പെടുവിച്ചത്. തീയറ്ററിലെ ജീവനക്കാരിൽ നിന്നും ഇഎസ്ഐ വിഹിതം പിടിച്ചിരുന്നങ്കിലും ഈ തുക ബന്ധപ്പെട്ട ഓഫീസിൽ അടച്ചിരുന്നില്ല. ഇതിനെതിരെ ലേബർ ഗവൺമെന്‍റ് ഇന്‍ഷൂറന്‍സ് കോർപ്പറേഷന്‍ കോടതിയെ സമീപിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം തുക അടയ്ക്കാന്‍ തയ്യാറാണെന്ന് ജയപ്രദയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നെങ്കിലും ഇത് ഇന്‍ഷുറന്‍സ് കോർപ്പറേഷന്‍ എതിർത്തു. നേരത്തെ എഗ്മോർ കോടതിയിലെ കേസിനെതിരെ ജയപ്രദ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com