വീട്ടു ജോലിക്കാരന്‍റെ പരാതി; നടി പാർവതി നായർക്കെതിരേ പൊലീസ് കേസ്

നടിയും സഹായിയും ചേർന്ന് മർദിച്ചെന്നുകാട്ടി സുഭാഷ് പൊലീസിൽ പരാതി നൽകുകയായിരുന്നു
actress parvathy nair assault case
Actress Parvathy Nair
Updated on

ചെന്നൈ: വീട്ടു ജോലിക്കാരന്‍റെ പരാതിയിൽ നടി പാർവതിക്കെതിരേ തമിഴ്നാട് പൊലീസ് കേസെടുത്തു. വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും നഷ്ടമായെന്ന് കാട്ടി 2022ൽ പാർവതി നായർ ചെന്നൈ പൊലീസിൽ പരാതി നൽകിയിരുന്നു. വീട്ടിൽ ജോലിക്കുനിന്ന സുഭാഷ് ചന്ദ്രബോസിനെ സംശയമുണ്ടെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്.

പിന്നാലെ, നടിയും സഹായിയും ചേർന്ന് മർദിച്ചെന്നുകാട്ടി സുഭാഷ് പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയിൽ നടപടിയില്ലാത്തതിനെ തുടർന്ന് ഇയാൾ കോടതിയിൽ ഹർജി നൽകുകയായിരുന്നു. കോടതി നിർദേശപ്രകാരം പൊലീസ് പാർവതിക്കും മറ്റ് 7 പേർക്കുമെതിരേ കെസെടുക്കുകയായിരുന്നു.

തന്‍റെ വീട്ടിൽനിന്ന് 9 ലക്ഷം രൂപയും ഐഫോണും ലാപ്ടോപ്പും കാണാതായെന്നും ജോലിക്കാരനായ സുഭാഷിനെ സംശയമുണ്ടെന്നുമായിരുന്നു പാർവതിയുടെ പരാതി. പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. അന്വേഷണം നടക്കുന്നതിനിടെയാണ് സുഭാഷും പരാതി നൽകിയത്.

തനിക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ച പാർവതി നഷ്ടമായ പണം വീണ്ടെടുക്കാനാണ് പരാതി നൽകിയതെന്നാണെന്ന് പ്രതികരിച്ചത്

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com