

നടി രമ്യ
തൊരുവുനായ ശല്യം രൂക്ഷമായതിനെതിരേ സുപ്രീം കോടതി നടത്തിയ പരാമർശത്തിൽ പരോക്ഷ വിമർശനവുമായി മുൻ ലോക്സഭ എംപിയും കോൺഗ്രസ് നേതാവുമായ നടി രമ്യ എന്ന ദിവ്യ സ്പന്ദന. പുരുഷന്മാരുടെ മനസും വായിക്കനാൻ കഴിയില്ലെന്നും അതുകൊണ്ട് അവരെയെല്ലാം ജയിലിലടയ്ക്കണോ എന്നായിരുന്നു നടിയുടെ ചോദ്യം.
സ്വമേധയ എടുത്ത കേസ് പരിഗണിക്കവെ, നായകൾ എപ്പോഴും എങ്ങനെ പെരുമാറഉമെന്ന് അറിയില്ലെന്നും പൊതുവിടങ്ങളിലെ നായയെ പിടികബടണമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെ മുൻ നിർത്തിയായിരുന്നു നടിയുടെ ഇൻസ്റ്റഗ്രാം കുറിപ്പ്.
പുരുഷന്മാരുടെ മനസും വായിക്കാനാവില്ല. അവർ എപ്പോഴാണ് ബലാത്സംഗം ചെയ്യുകയെന്ന് അറിയില്ല. അതിനാൽ പുരുഷന്മാരെയും ജയിലിൽ അടക്കണോ?' എന്നാണ് താരം ചോദിച്ചത്.