സെബി മേധാവിയുമായി വാണിജ്യ ബന്ധമില്ല, നടക്കുന്നത് അപകീർത്തിപ്പെടുത്താനുള്ള ശ്രമം; അദാനി ഗ്രൂപ്പ്

'സെബി മേധാവി മാധുബി പുരി ബുച്ചുമായോ അവരുടെ ഭർത്താവ് ധവൽ ബുചുമായോ അദാനി ഗ്രൂപ്പിന് വാണിജ്യ ബന്ധമില്ല'
adani group rejects hindenburg report allegations
ഗൗതം അദാനി
Updated on

ന്യൂഡൽഹി: ഹിൻഡൻബർഗ് റിപ്പോർട്ടിനെതിരേ ശക്തമായി പ്രതികരിച്ച് അദാനി ഗ്രൂപ്പ്. വ്യക്തിഗത ലഭത്തിനായി മുൻകൂട്ടി നിശ്ചയിക്കപ്പെട്ട നിഗമനങ്ങളാണിതെന്നും ആരോപണത്തെ പൂർണമായും നിഷേധിക്കുന്നുവെന്നും അദാനി ഗ്രൂപ്പ് പറഞ്ഞു. സെബി മേധാവി മാധുബി പുരി ബുച്ചുമായോ അവരുടെ ഭർത്താവ് ധവൽ ബുചുമായോ അദാനി ഗ്രൂപ്പിന് വാണിജ്യ ബന്ധമില്ലെന്നും അദാനി ഗ്രൂപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.

സമഗ്രമായ അന്വേഷണത്തിലൂടെ അടിസ്ഥാന രഹിതമാണെന്ന് കണ്ടെത്തി 2024 ജനുവരിയിൽ സുപ്രീം കോടതി തള്ളിക്കളഞ്ഞ വിഷയം വീണ്ടും ഉയർത്തിക്കൊണ്ടു വരികയാണ്. ഹിൻഡെൻബർഗിന്‍റെ റിപ്പോർട്ട് ഇന്ത്യൻ നിയമങ്ങളെ പൂർണമായും അവഹേളിക്കുന്നതും വസ്തുതകളെ അവഗണിച്ച് വ്യക്തിഗതലാഭത്തിനായി നേരത്തെ നിശ്ചയിച്ച നിഗമനങ്ങളോടെ തയാറാക്കിയതാണ്. തങ്ങളുടെ വിദേശ സ്ഥാപനങ്ങളുടെ ഘടന പൂർണമായും സുതാര്യമാണ്. എല്ലാ വിശദാംശങ്ങളും പൊതുരേഖകളിൽ പലപ്പോഴായി രേഖപ്പെടുത്തിയിട്ടുള്ളതാണെന്നും പ്രസ്താവനയിൽ പറ‍യുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com