അദാനി ഗ്രൂപ്പിന്‍റെ വിൽമർ സ്റ്റോറിൽ നികുതി വകുപ്പിന്‍റെ റെയ്‌ഡ്

അദാനി ഗ്രൂപ്പിന്‍റെ വിൽമർ സ്റ്റോറിൽ നികുതി വകുപ്പിന്‍റെ റെയ്‌ഡ്

Published on

ന്യൂഡൽഹി: ഹിമാചൽ പ്രദേശിൽ അദാനി ഗ്രൂപ്പിന്‍റെ വിൽമർ സ്റ്റോറിൽ റെയ്‌ഡ്. സംസ്ഥാന എക്സൈസ് നികുതി വകുപ്പാണ് റെയ്ഡ് നടത്തിയത്. കഴിഞ്ഞ 5 വർഷമായി  അദാനി ഗ്രൂപ്പ് ജിഎസ്ടി അടയ്ക്കുന്നില്ലെന്ന ആരോപണത്തിനു പിന്നാലെയാണ് സംസ്ഥാന സർക്കാർ റെയ്‌ഡ് നടത്തിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

സിങ്കപ്പൂർ ആസ്ഥാനമായുള്ള വിൽമറിന് പങ്കാളിത്തമുള്ള കമ്പനിയാണ് അദാനി വിൽമർ സ്റ്റോർ.  ഹിമാചൽപ്രദേശിൽ ആകെ ഏഴു കമ്പനികളാണ് അദാനി ഗ്രൂപ്പിന്‍റേതായി പ്രവർത്തിക്കുന്നത്. ബുധനാഴ്ച രാത്രി വൈകിയാണ് റെയ്ഡ് നടന്നത്.കമ്പനി ഗോഡൗണിൽ നിന്നുള്ള രേഖകളും, നികുതി ക്ലെയിമുകളെക്കുറിച്ചുള്ള വിവരങ്ങളും ഉദ്യോഗസ്ഥർ തേടിയിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com