
പൂനെ: പുനെയില്‍ പരസ്യ ബോര്‍ഡ് തകര്‍ന്നുവീണ് അഞ്ചുപേർ മരിച്ചു. മരിച്ചവരില്‍ നാല് പേര്‍ സ്ത്രീകൾ. കനത്ത മഴയിലും കാറ്റിലും കൂറ്റൻ പരസ്യബോർഡ് തകർന്ന് വീഴുകയായിരുന്നു. പുനെയിലെ പിംപ്രി ചിഞ്ച്‌വാട് മേഖലയിലാണ് അപകടമുണ്ടായത്.
പൊലീസും ആംബുലന്‍സും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി ബോര്‍ഡിനടിയില്‍ കുടുങ്ങിക്കിടന്നവരെ രക്ഷപെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോര്‍ഡ് നീക്കം ചെയ്യാനും കുടുങ്ങിക്കിടക്കുന്നവരെ രക്ഷപെടുത്താനും ക്രെയിനുകള്‍ വിന്യസിച്ചിട്ടുണ്ട്.