ബിരിയാണി പാചകം ചെയ്യുന്ന ഗണപതിയുടെ ചിത്രം പരസ്യത്തിൽ; ഹോട്ടൽ ഉടമ അറസ്റ്റിൽ

ഗണേശ ചതുർഥിയോട് അനുബന്ധിച്ച് സ്ഥാപിച്ച പരസ്യമാണ് വിവാദമായത്
advertisement showing ganpati chicken biryani shop owner arrested tamil nadu

ബിരിയാണി പാചകം ചെയ്യുന്ന ഗണപതിയുടെ ചിത്രം പരസ്യത്തിൽ; ഹോട്ടൽ ഉടമ അറസ്റ്റിൽ

Updated on

ചെന്നൈ: ഗണേശ ചതുർഥിയോട് അനുബന്ധിച്ച് തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ ബിരിയാണികടയിൽ വച്ച വിവാദ പരസ്യത്തിൽ കടയുടമ അറസ്റ്റിൽ. ഹിന്ദു ദൈവമായ ഗണപതി ബിരിയാണി പാകം ചെയ്യുന്ന രീതിയിലുള്ള ചിത്രമാണ് പരസ്യ ബോർഡിൽ നൽകിയിരുന്നത്.

തിരുനെൽവേലിയിലെ വിഎം ചത്രം പാലത്തിന് സമീപമുള്ള ഒരു ബിരിയാണി കട അറബിക് സ്റ്റൈൽ ചിക്കൻ 65 ബിരിയാണി ഓഫർ നൽകിക്കൊണ്ടുള്ള പരസ്യമാണ് സ്ഥാപിച്ചിരുന്നത്. പിന്നാലെ തന്നെ ഹിന്ദു മുന്നണി സംഘടനയുടെ ഭാരവാഹികളും പ്രവർത്തകരും കടയ്ക്ക് മുന്നിൽ പ്രതിഷേധവുമായി എത്തി.

പരസ്യം മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും ബാനർ ഉടൻ നീക്കം ചെയ്യണമെന്നും പൊലീസിനോട് ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരസ്യ ബാനർ നീക്കം ചെയ്യിക്കുകയും കടയുടമയെ അറസ്റ്റു ചെയ്യിക്കുകയുമായിരുന്നു.

logo
Metro Vaartha
www.metrovaartha.com