ഡൽ‌ഹിയിൽ റൺവേ മാറി ലാൻഡ് ചെയ്ത് അഫ്ഗാൻ എയർലൈൻസ് വിമാനം; അന്വേഷണത്തിന് ഉത്തരവ്

തലനാരിഴയ്ക്കാണ് അപകടം ഒഴിവായതെന്ന് അധികൃതർ വ്യക്തമാക്കി
Afghan Air pilot lands on wrong runway at Delhi airport

ഡൽ‌ഹിയിൽ റൺവേ മാറി ലാൻഡ് ചെയ്ത് അഫ്ഗാൻ എയർലൈൻസ് വിമാനം; അന്വേഷണത്തിന് ഉത്തരവ്

Updated on

ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ റൺവേ മാറി ലാൻഡ് ചെയ്ത് വിമാനം. ഞായറാഴ്ചയാണ് അരിയാന അഫ്ഗാൻ എയർലൈൻസ് വിമാനം തെറ്റായ റൺവേയിൽ ലാൻഡ് ചെയ്തത്. തലനാരിഴയ്ക്കാണ് അപകടം ഒഴിവായതെന്ന് അധികൃതർ വ്യക്തമാക്കി.

കാബൂളിൽ നിന്നുള്ള അഫ്ഗാൻ എയറിന്‍റെ FG-311 (ഒരു A310 വിമാനം) വിമാനത്തിന്, ലാൻഡിങിനായി ഉപയോഗിച്ചിരുന്ന റൺവേ 29L-ൽ ആയിരുന്നു. എന്നാൽ‌ വിമാനം ഇറങ്ങിയത് 29R റൺവേയിലാണ്.

വിമാനം ലാൻഡ് ചെയ്യാൻ നിർദേശിക്കുന്നതിൽ എയർ ട്രാഫിക് കൺട്രോളിന്‍റെ (ATC) ഭാഗത്ത് നിന്ന് ഒരു പിഴവും സംഭവിച്ചിട്ടില്ലെന്നാണ് കണ്ടെത്തൽ. പൈലറ്റിന്‍റെ ഭാഗത്തു നിന്നും ഉണ്ടായ പിഴവാണെന്നാണ് പ്രഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com