
വനിതാ മാധ്യമ പ്രവർത്തകർക്കും വരാം; ഡൽഹിയിൽ വീണ്ടും താലിബാന്‍റെ വാർത്താ സമ്മേളനം
file image
ന്യൂഡൽഹി: വാർത്താ സമ്മേളനത്തിൽ നിന്നും വനിതാ മാധ്യമ പ്രവർത്തകരെ ഒഴിവാക്കിയ സംഭവം വിവാദമായതിനു പിന്നാലെ തിരുത്തൽ നടപടിയുമായി താലിബാൻ. വനിതാ മാധ്യമപ്രവർത്തകരെ ക്ഷണിച്ചുകൊണ്ട് വീണ്ടും അഫ്ഗാൻ എംബസി ഡൽഹിയിൽ വാർത്താ സമ്മേളനം വിളിച്ചു.
സമ്മേളനത്തിൽ സാങ്കേതിക പ്രശ്‌നം മൂലമാണ് തന്‍റെ കഴിഞ്ഞ വാർത്താ സമ്മേളനത്തിൽ സ്ത്രീകളെ ഉൾപ്പെടുത്താനാവാത്തതെന്ന് മുത്തഖി വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു.
ഒരാഴ്ചത്തെ സന്ദർശനത്തിനായാണ് അഫ്ഗാനിസ്ഥാൻ വിദേശകാര്യമാന്ത്രി മൗലവി അമീർ ഖാൻ മുത്തഖി ഇന്ത്യയിലെത്തിയത്. തുടർന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് വെള്ളിയാഴ്ചയായിരുന്നു വാർത്താ സമ്മേളനം വിളിച്ചത്. ഇതിലേക്കാണ് വനിതാ മാധ്യമ പ്രവർത്തകർക്ക് പ്രവേശനം വിലക്കിയത്. എന്നാൽ ഇതിൽ ഇന്ത്യയ്ക്ക് പങ്കില്ലെന്ന് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിട്ടുണ്ട്. മുംബൈയിലെ അഫ്ഗാൻ കോൺസുലർ ജനറലാണ് വാർത്താ സമ്മേളനത്തിലേക്ക് മാധ്യമ പ്രവർത്തകരെ വിളിച്ചതെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.
ഇത് വലിയ വിമർശനങ്ങൾക്കാണ് വഴി തെളിയിച്ചത്. സാമൂഹ്യ മാധ്യമത്തിലടക്കം വലിയ വിമർശനത്തിനാണ് ഇത് വഴിവച്ചത്. സ്ത്രീകളോട് ഇത്രയധികം അവഹേളനം കാണിക്കുന്ന താലിബാനെയാണ് കേന്ദ്ര സർക്കാർ സംരക്ഷണത്തോടെ സ്വീകരിച്ച് ആനയിക്കുന്നതെന്ന് വിമർശനം ഉയരുന്നിരുന്നു.
അങ്ങേയറ്റം സ്ത്രീ വിരുദ്ധവും ഇന്ത്യൻ ജനാധിപത്യത്തിനെതിരായ നടപടിയുമാണിത്, പ്രതിഷേധ സൂചനകമായി പുരുഷ മാധ്യമ പ്രവർത്തകർ വാർത്താ സമ്മേളനം ബഹിഷ്ക്കരിക്കണമായിരുന്നു, സ്‌ത്രീകളോടും പെൺകുട്ടികളോടുമുള്ള അഫിഗാസ്ഥാന്‍റെ പെരുമാറ്റം ഇന്ത്യയിൽ വേണ്ട എന്നിങ്ങനെ നീളുന്നു പ്രതിഷേധങ്ങൾ.
2021 ൽ അട്ടിമറിയിലൂടെ അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്ത താലിബാന്‍ പ്രതിനിധിയുടെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. യാത്രാ നിരോധനങ്ങളും സ്വത്ത് മരവിപ്പിക്കലും ഉൾപ്പെടെയുള്ള യുഎൻ ഉപരോധങ്ങൾക്ക് വിധേയമായതിനാൽ, യുഎൻ സുരക്ഷാ കൗൺസിൽ കമ്മിറ്റിയിൽ നിന്ന് താൽക്കാലിക യാത്രാ ഇളവ് നേടിയ ശേഷമാണ് താലിബാൻ നേതാവ് ഡൽഹിയിൽ എത്തിയത്.